ഇന്ധനവില: കേരളം നികുതി കുറയ്ക്കില്ല; ജി.എസ്.ടി പരിധിയിലാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ധനമന്ത്രി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. അതുകൊണ്ട് ഇന്ധനവില വര്‍ധനവിന്റെ ഉത്തരവാദി കേന്ദ്രമാണ് അത് അവര്‍ ഏറ്റെടുത്തേ തീരു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം നിര്‍മലാ സാതാരാമന്‍ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."