മാരുതി സുസൂക്കി ബലേനൊ ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍
മാരുതി സുസുക്കി ബലേനോ ഫെബ്രുവരി 23 ന് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും. 9വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് മാരുതി സുസുക്കി ബലെനോ ലഭ്യമാകുക. 9.41 ലക്ഷം രൂപയാണ് ബലേനോക്ക് പ്രതീക്ഷിക്കുന്ന വില.
ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ മാരുതി അവതരിപ്പിക്കുന്ന ആദ്യ കാറാണ് ബലെനോ. പരിഷ്‌കാരങ്ങളുടെ ഭാഗമായി ബലെനോയ്ക്ക് ഒരുപിടി മാറ്റങ്ങള്‍ സംഭവിച്ചു. മുന്‍ ഗ്രില്ലിലും ബമ്പറുകളിലും ഫോഗ്ലാമ്പുകളിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിലെ വലിയ എയര്‍ ഇന്‍ടെയ്ക്കും പുതിയ ബലെനോയുടെ ഡിസൈന്‍ സവിശേഷതയാണ്. രണ്ടു പെട്രോളും ഒരു ഡീസലും ഉള്‍പ്പെടെ മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ ബലെനോയില്‍ ലഭ്യമാണ്.
82 bhp കരുത്തും 113 Nm torque ഉം ബലെനോയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 89 bhp
കരുത്തും 113 Nm torque മാണ് പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ സൃഷ്ടിക്കുക. 75 bhp
കരുത്തും 190 Nm torque ഉം കുറിക്കാന്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനും ശേഷിയുണ്ട്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."