വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ നാട്ടിലെത്തിച്ചു
ജിദ്ദ: സഊദിയിലെ അല്‍ഖര്‍ജില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ നെടുമുടി സ്വദേശി രഞ്ജിത്തിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. രഞ്ജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാന്‍സ്ഫോമറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ഒരു സുഹൃത്ത് മരണപ്പെടുകയും, കൊല്ലം ജില്ലക്കാരനായ നിധിന്‍ അപകടനില തരണം ചെയ്തെങ്കിലും ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലുമാണ്. അപകടം നടന്നയുടനെ പരിക്കേറ്റവരെ അല്‍ഖര്‍ജ് മിലിട്ടറി ആശുപത്രിയിലും പിന്നീട് തുടര്‍ ചികിത്സക്കായി ഷുമേസി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്.
തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സഹായിക്കണമെന്ന രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും ആഗ്രഹപ്രകാരമാണ് കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം നാട്ടിലേക്ക് പോകാനുള്ള യാത്രാ രേഖകളും സൗകര്യവും ഒരുക്കിയത്. രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്പനയുമായി നിരന്തരം ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തതിനു ശേഷമാണ് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്.
കേളി ജീവകാരുണ്യ പ്രവര്‍ത്തകരായ നാസര്‍ പൊന്നാനി, ഷാജഹാന്‍ കൊല്ലം, രാജന്‍ പള്ളിത്തടം, ഗോപാലന്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."