HOME
DETAILS

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഡി.എം.കെ , ലീഗിനും നേട്ടം

  
backup
February 23 2022 | 07:02 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e

ചെന്നൈ
തമിഴ്‌നാട്ടിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം.
ചെന്നൈ കോർപറേഷനിലെ 200 വാർഡുകളിൽ 150ലേറെ വാർഡുകൾ ഡി.എം.കെ നേടിയപ്പോൾ മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെ ഇരുപതിൽ താഴെ സീറ്റുകളിൽ ഒതുങ്ങി.
കോൺഗ്രസിനു പത്തിലേറെ സീറ്റുകൾ ലഭിച്ചു. മധുര കോർപറേഷനിൽ അറുപതിലേറെ സീറ്റുകളുമായി ഡി.എം.കെ മുന്നിലെത്തി. എ.ഐ.ഡി.എം.കെയ്ക്ക് 12 സീറ്റുകൾ ലഭിച്ചപ്പോൾ, ബി.ജെ.പിക്ക് മൂന്ന് സീറ്റു പോലും നേടാനായില്ല. ട്രിച്ചി കോർപറേഷനിൽ ആകെയുള്ള 65ൽ 56 സീറ്റുകളും ഡി.എം.കെ നേടി. 21 കോർപറേഷനുകളിലും ഡി.എം.കെയാണ് മുന്നിൽ.
സംസ്ഥാനത്തെ 21 കോർപറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 490 ടൗൺ പഞ്ചായത്തുകൾ, 649 നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ 12,838 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
1,373 മുനിസിപ്പൽ കോർപറേഷൻ വാർഡുകളിൽ 1,097ഉം ഡി.എം.കെ സഖ്യം നേടി. എ.ഐ.എ.ഡി.എം.കെ സഖ്യം 158, ബി.ജെ.പി 22, പി.എം.കെ അഞ്ച്, സ്വതന്ത്രർ 72 എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. 7,621 പഞ്ചായത്ത് വാർഡുകളിൽ അയ്യായിരത്തിലേറെ സീറ്റുകളാണ് ഡി.എം.കെ സഖ്യം നേടിയത്. എ.ഐ.ഡി.എം.കെ സഖ്യത്തിന് ആയിരത്തി മുന്നൂറോളം സീറ്റുകൾ ലഭിച്ചപ്പോൾ, ബി.ജെ.പിക്ക് 250ഓളം സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 3,842 മുനിസിപ്പൽ കൗൺസിൽ സീറ്റുകളിൽ 2640ലേറെ സീറ്റുകൾ ഡി.എം.കെ സഖ്യം നേടി.
വലിയ വിജയത്തിനു പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ, ജനങ്ങൾക്കു നന്ദിയറിയിച്ചു.


ചെന്നൈ
തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനും നേട്ടം. വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്വിമ മുസഫർ അടക്കമുള്ളവർ വിജയിച്ചു. ചെന്നൈ സിറ്റി കോർപറേഷനിലെ എഗ്മോറിൽ നിന്നാണ് ഫാത്വിമ മുസഫർ തെരഞ്ഞെടുക്കപ്പെട്ടത്. ഇവരടക്കം മുസ് ലിം ലീഗ് മത്സരിപ്പിച്ച നിരവധി സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്.
കോൺഗ്രസ്, സി.പി.ഐ, സി.പി.എം, മുസ് ലിം ലീഗ്, വി.സി.കെ തുടങ്ങിയ പാർട്ടികൾ ഡി.എം.കെ സഖ്യത്തിൽ ഒരുമിച്ചാണ് മത്സരിച്ചത്. കോൺഗ്രസും സി.പി.എമ്മുമടക്കം ഡി.എം.കെ മുന്നണിയിൽ മത്സരിച്ച എല്ലാ കക്ഷികളും നേട്ടമുണ്ടാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago