എല്ലാദിവസവും ഒറ്റപ്പെട്ട സംഭവമെന്ന് സതീശന്‍; 'താങ്കള്‍ പോയി നോക്കിയോ' എന്ന് പിണറായി
തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത്തരം 'ഒറ്റപ്പെട്ട സംഭവം' പതിവായി. കോട്ടയം ജില്ലയില്‍ യുവാവിനെ കൊലപ്പെടുത്തി സ്റ്റേഷനു മുന്നില്‍ ശരീരം കൊണ്ടു വന്നിട്ടപ്പോള്‍ പൊലീസുകാര്‍ സ്റ്റേഷന്റെ വാതിലടച്ച് അകത്തിരുന്നതായി സതീശന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരാണ് എസ്പിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്തെ സംഭവം താങ്കള്‍ പോയി നോക്കിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പരിഹസിക്കരുതെന്നും കേരളം നേരിടുന്ന ഗുരുതരമായ വിഷയമാണ് ഉന്നയിച്ചതെന്നും വി.ഡി.സതീശന്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."