അനുമോദിച്ചു
അരപ്പറ്റ: സ്വാതന്ത്ര്യ ദിനാഘോത്തോടനുബന്ധിച്ച് അരപ്പറ്റ നോവ സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ അനുമോദിച്ചു. ചടങ്ങില്‍ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി അധ്യക്ഷയായി.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉപഹാരം നല്‍കി. എം.എല്‍.എയെ സെക്രട്ടറി കെ.ആര്‍ വിജയന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യാഖാന്‍ തലക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എസ് വിജയകുമാരി, പഞ്ചായത്തംഗങ്ങളായ പി.സി ഹരിദാസന്‍, സംഗീത രാമകൃഷ്ണന്‍, ഡി.എം വിംസ് സി.എസ്.ഒ ശ്രീകുമാര്‍, വ്യാപാരി വ്യവസായി സെക്രട്ടറി കെ ഇബ്‌റാഹീം, ക്ലബ് പ്രസിഡന്റ് എം.വി ഹംസ, സെക്രട്ടറി കെ.ആര്‍ വിജയന്‍ സംസാരിച്ചു.
ലണ്ടനില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉപരിപഠനത്തിന് അര്‍ഹത നേടിയ ഒ.എസ് ആദിത്ത്, സംസ്ഥാനത്തെ മികച്ച അങ്കണവാടി ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.എസ് വിജയ കുമാരി ടീച്ചര്‍, മികച്ച ഹെല്‍പ്പറായി തെരഞ്ഞടുക്കപ്പെട്ട ബിന്ദു ശിവന്‍, സംസ്ഥാന അണ്ടര്‍ 21 ടീമില്‍ കളിച്ച മുഹമ്മദ് ഷാഫി, ജിജീഷ്, സെന്‍ട്രല്‍ എക്‌സൈസില്‍ ജോലി നേടിയ മുഹമ്മദ് മസൂദിനെയും കെ.എസ്.ഇ.ബിയില്‍ കളിക്കുന്ന അനീഷിനെയും എം.ആര്‍.സി വില്ലിങ്ടണ്‍ ടീമില്‍ അംഗങ്ങളായ സുല്‍ഫിക്കര്‍, ഫസല്‍ റഹ്മാന്‍ എന്നിവരെയുമാണ് അനുമോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."