HOME
DETAILS
MAL
ജഡ്ജിക്കെതിരേ ട്വീറ്റ്; കന്നഡ നടൻ ചേതൻ അറസ്റ്റിൽ
backup
February 23 2022 | 21:02 PM
ബംഗളൂരു
ഹിജാബ് വിലക്കിനെതിരേ ഹരജി പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരേ അപകീർത്തി പരാമർശം ട്വീറ്റ് ചെയ്ത കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. ആക്ടിവിസ്റ്റ് കൂടിയായ ചേതനെ ബംഗളൂരു സിറ്റി പൊലിസാണ് അറസ്റ്റ് ചെയ്തത്.
ശേശാധിപുരം പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഹിജാബ് കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് എസ്. കൃഷ്ണ ദീക്ഷിതിനെതിരേയാണ് ട്വീറ്റ്.
കഴിഞ്ഞ ആറിനാണ് ചേതൻ 2020ലെ തന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. താൻ രണ്ടു വർഷം മുൻപ് പീഡനക്കേസിൽ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ കമന്റിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഹിജാബ് ഗവ. സ്കൂളുകളിൽ വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ജഡ്ജാണ് അദ്ദേഹമെന്നും പരിചയപ്പെടുത്തിയാണ് ചേതന്റെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."