കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്കും ജാമ്യം
എറണാകുളം: കതിരൂര്‍ മനോജ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. 15 പ്രതികള്‍ക്കാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്.
കേസില്‍ പ്രതിയായ സി.പി.ഐ.എം നേതാവ് പി. ജയരാജന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് യു.എ.പി.എ ചുമത്തുന്ന ആദ്യ കേസാണ് കതിരൂര്‍ മനോജ് വധക്കേസ്.യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് നേരത്തെ പി. ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. 2017 ഓഗസ്റ്റ് 29-ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."