'പരിഭ്രാന്തരാകേണ്ട, എന്തിനും തയ്യാര്‍': ആവശ്യപ്പെടുന്ന എല്ലാ പൗരന്മാര്‍ക്കും ആയുധം നല്‍കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ്
കിവി: റഷ്യ ആക്രമണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യപ്പെടുന്ന എല്ലാ പൗരന്മാര്‍ക്കും ആയുധം നല്‍കാന്‍ യുക്രൈന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
'സൈന്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്, ഞങ്ങള്‍ ശക്തരാണ്. എല്ലാത്തിനും തയ്യാറാണ്. എല്ലാവരെയും തോല്‍പ്പിക്കും. കാരണം ഞങ്ങള്‍ ഉക്രെയ്‌നാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യന്‍ വിമാനം നശിപ്പിച്ചുവെന്നുമാണ് ഉക്രൈന്‍ അവകാശപ്പെടുന്നത്.
https://twitter.com/maxseddon/status/1496710056343220225
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."