HOME
DETAILS

ഇസ്‌ലാം വഴിയും അനുധാവനവും

  
backup
February 24 2022 | 19:02 PM

86532-45623

വെള്ളിപ്രഭാതം
അബ്ദുല്ല മുജ്തബ ഫൈസി ആനക്കര

സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയാതെ, ശരിയും തെറ്റും നിർണയിച്ചെടുക്കാൻ സാധ്യമാകാതെ പരിഭ്രമിക്കുന്ന വിശ്വാസിസമൂഹത്തെയാണ് പലയിടത്തും കാണാനാകുന്നത്. സൗഹൃദവലയങ്ങളും സാമൂഹികമാധ്യമങ്ങളും നിർമിച്ചെടുക്കുന്ന പൊതുബോധമാണ് ദീനിന്റെ നിയമങ്ങളും ധാർമികതയും നിർവചിക്കേണ്ടതെന്ന തെറ്റിദ്ധാരണയാണ് പലരെയും പിടികൂടിയിരിക്കുന്നത്. ഇസ്‌ലാം എന്നത് കേവലം നിയമങ്ങളുടെ സമാഹാരം മാത്രമല്ല, അത് അല്ലാഹുവിൻ്റെ ദീനാണ്. അല്ലാഹു അവൻ്റെ സൃഷ്ടികൾക്ക് നിശ്ചയിച്ച നിയമങ്ങളെന്നാണ് ദീൻ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മനുഷ്യരെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളാണെന്നിരിക്കെ സ്വാഭാവികമായും അവരുടെ ജീവിത സഞ്ചാരത്തിന് ആവശ്യമായ നിയമങ്ങളും നിർദേശങ്ങളും നൽകേണ്ടത് അവൻ തന്നെയാണ്. അപ്പോൾ സൃഷ്ടികൾക്കു സ്രഷ്ടാവ് നൽകിയ നിയമങ്ങളാണ് അല്ലാഹുവിൻ്റെ ദീൻ.


ഓരോ കാലഘട്ടത്തിനനുസരിച്ച് മനുഷ്യൻ്റെ കേവലയുക്തികൊണ്ട് മനനം ചെയ്തു, നിർധാരണം ചെയ്തു കണ്ടെത്തേണ്ടതല്ല ദീനിന്റെ നിയമങ്ങൾ, അതു പൂർണമായും അല്ലാഹുവിൽനിന്നുതന്നെ ലഭിക്കുന്നതായിരിക്കണം. അല്ലെങ്കിൽ അവൻ നിർദേശിക്കുന്ന വഴികളിലൂടെയാകണം. അതിനാണ് മനുഷ്യരിലേക്ക് അല്ലാഹു സന്ദേശവാഹകരായ ദൂതന്മാരെ നിയോഗിച്ചത്.
ഈ ദൂതന്മാർ മുഖേന കൈമാറ്റം ചെയ്യപ്പെട്ട വിജ്ഞാനങ്ങളെ കലർപ്പില്ലാതെ സ്വീകരിക്കുകയാണ് വിശ്വാസികളുടെ ബാധ്യത. ആത്മാർഥമായി അല്ലാഹുവിൻ്റെ ദീനനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വിശ്വാസിയും ആധികാരികമായ ഈ വൈജ്ഞാനിക വഴികളെ സ്വീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. അതിനുപകരം അക്ഷരക്കൂട്ടങ്ങളെയോ പുസ്തകങ്ങളെയോ അനുധാവനം ചെയ്യുക എന്നതല്ല ഇസ്‌ലാം പഠിപ്പിക്കുന്ന രീതി. മറിച്ച് ശരിയായ വിശ്വാസവും കർമവും സ്വീകരിക്കുന്ന അനുഗ്രഹീത വ്യക്തിത്വങ്ങളെ അനുധാവനം ചെയ്യാനാണ് ദീൻ പഠിപ്പിക്കുന്നത്.
ആശയങ്ങളെയും അക്ഷരങ്ങളെയും പിന്തുടരൂ എന്നു പറയാതെ അനുഗ്രഹീത വ്യക്തിത്വങ്ങളെ പിന്തുടരാനാണ് വിശുദ്ധ ഖുർആൻ ഉദ്‌ബോധിപ്പിക്കുന്നത്. ശരിയായ മാർഗത്തിലൂടെ വഴി നടത്താനാണ് സൂറത്തുൽ ഫാത്തിഹയിൽ ദിനേന റബ്ബിനോട് ചോദിക്കുന്ന പ്രധാന കാര്യം. അനുഗ്രഹീതരുടെയും സച്ചരിതരുടെ വഴിയാണ് ആ ശരിയായ മാർഗമെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിച്ചത്. നബി(സ്വ) സ്വഹാബികൾക്ക് നൽകിയ ശിക്ഷണവും അപ്രകാരമായിരുന്നു. അറബി ഭാഷയിൽ നിപുണരായ ഖുറൈശികൾ ഖുർആൻ ഓതിക്കൊടുത്ത് അവസാനിപ്പിക്കുകയായിരുന്നില്ല. ഭാഷയുടെയും വരികളുടെയും അപ്പുറത്തുള്ള ആത്മജ്ഞാനത്തെ അവർക്ക് പഠിപ്പിക്കുകയായിരുന്നു.


തിരുനബി(സ്വ)യുടെ സവിശേഷതയായി ഖുർആൻ പറയുന്നു: 'സ്വന്തത്തിൽനിന്നു തന്നെയുള്ള ഒരു റസൂലിനെ നിങ്ങൾക്കു നാം നിയോഗിച്ചു എന്നതു പോലുള്ള മഹാ അനുഗ്രഹം. ആ ദൂതൻ നിങ്ങൾക്ക് നമ്മുടെ സൂക്തങ്ങൾ ഓതിത്തരികയും സംസ്‌കാരം ശീലിപ്പിക്കുകയും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അറിവില്ലാത്തത് അഭ്യസിപ്പിക്കുകയും ചെയ്യുന്നു' (അൽ ബഖറ:151). ഈ വൈജ്ഞാനിക ജ്യോതിയെ ആധികാരിക അധരങ്ങളിൽനിന്ന് സ്വീകരിച്ച സച്ചരിതരെ നിർമിക്കുകയാണ് നബി(സ്വ) ചെയ്തതും. 23 വർഷത്തെ പ്രബോധന കാലയളവിൽ ശേഷം വരാനിരിക്കുന്ന നൂറ്റാണ്ടുകളിൽ ജീവിക്കുന്ന കോടിക്കണക്കിന് വിശ്വാസികൾക്ക് വേണ്ടി ഒരു നിയമപുസ്തകം തയാറാക്കുകയായിരുന്നില്ല നബി(സ്വ) ചെയ്തത്. മറിച്ച് നബി(സ്വ)യിൽനിന്ന് ദീനിനെ നേരിട്ടു മനസിലാക്കിയ സച്ചരിതരായ സ്വഹാബികളെ സൃഷ്ടിക്കുകയും പിൽക്കാലക്കാരോട് ഈ അനുഗ്രഹീത സ്വഹാബികളെ നിങ്ങൾ അനുധാവനം ചെയ്യുക എന്ന് നിർദേശിക്കുകയുമാണ് നബി(സ്വ) നിർദേശിച്ചത്. കാരണം അല്ലാഹുവിൻ്റെ ദീനിന്റെ വിജ്ഞാനങ്ങൾ കേവലം അറിവുകളുടെ ശേഖരമല്ല. അതൊരു ദിവ്യപ്രകാശമാണ്.


വിവരശേഖരണത്തിനും അക്കാദമികജ്ഞാനത്തിനും അപ്പുറത്തുള്ള ആത്മസംസ്‌കരണവും സ്വഭാവശുദ്ധീകരണവും അന്ധകാരത്തിൽ നിന്നുള്ള മോചനവുമെല്ലാം ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണല്ലോ. നിങ്ങൾക്ക് വി.ഖുർആൻ ഓതിത്തരുന്നതോടൊപ്പം ആത്മശുദ്ധീകരണം നടത്തുന്നവർ കൂടിയാണ് പ്രവാചകരെന്ന് ഖുർആൻ ഓർമിപ്പിക്കുന്നുണ്ട്. 'സ്വന്തത്തിൽനിന്നുതന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത്. അവർക്ക് അവിടന്ന് അവന്റെ ആയത്തുകൾ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു'(ആലു ഇംറാൻ: 164 ). ആ ദിവ്യപ്രകാശത്തെ വരികളിൽനിന്നോ പുസ്തകങ്ങളിൽനിന്നോ സ്വീകരിക്കാൻ കഴിയില്ല. വാമൊഴിയായി ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് കൈമാറേണ്ട ജ്ഞാനപ്രകാശമാണത്. അതുകൊണ്ടാണ് പരിശുദ്ധ ദീനിന്റെ യഥാർഥ്യ മൂല്യങ്ങളെ സ്വീകരിക്കാൻ ഈ പാരമ്പര്യത്തിന്റെ കണിശത സ്വീകരിക്കണമെന്നതുകൊണ്ടാണ് ആദ്യ മൂന്നു നൂറ്റാണ്ടുകാരാണ് ഉത്തമ നൂറ്റാണ്ടുകാർ എന്ന് നബി(സ്വ) പറഞ്ഞത്.


ഇക്കാലത്തെ അപേക്ഷിച്ച് അറിവുൽപാദനവും ജ്ഞാനസമ്പാദന മാർഗങ്ങളും ഉപാധികളുമൊക്കെ നന്നേ കുറഞ്ഞ ആദ്യ നൂറ്റാണ്ടുകളെക്കുറിച്ച് ഉത്തമം നൂറ്റാണ്ടുകളെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ താൽപര്യം, അറിവു ഉത്പാദനം വർധിക്കുകയോ വിവരശേഖരങ്ങളും കൈമാറ്റങ്ങളും അനുസ്യൂതം നടക്കുകയോ ചെയ്യുക എന്നതല്ല ഏറ്റവും മുഖ്യം. ആധികാരിക വൈജ്ഞാനിക സ്രോതസുകളിൽനിന്ന് കലർപ്പില്ലാതെ ഈ ജ്ഞാനപ്രകാശം കൈമാറ്റം ചെയ്യപ്പെടുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഇസ്‌ലാമിക ലോകത്തെ പ്രഗത്ഭരായ അസംഖ്യം പണ്ഡിതർ പാരമ്പര്യ ജ്ഞാന കൈമാറ്റത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തിയത്.


അബ്ദുല്ലാഹിബ്‌നു മുബാറക് (റ) പറയുന്നു: 'വൈജ്ഞാനിക പരമ്പരകൾ ഇസ്‌ലാമിൽ വളരെ പ്രധാനമാണ്. ആ പാരമ്പര്യവും പൈതൃകവും കണ്ണിമുറിയാത്ത വൈജ്ഞാനിക കൈമാറ്റവും ഇല്ലായിരുന്നെങ്കിൽ ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് പറഞ്ഞ് ദീനാണെന്ന് പ്രചരിപ്പിക്കുമായിരുന്നു'. 'ഈ വിജ്ഞാനം അല്ലാഹുവിൻ്റെ ദീനാണ്, അതുകൊണ്ട് ആരിൽ നിന്നാണ് ഈ വിജ്ഞാനത്തെ സ്വീകരിക്കുന്നതെന്ന് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം' എന്ന് മുൻകാല ഇമാമുകൾ പലരും രേഖപ്പെടുത്തിയതാണ്. ഇവ്വിധം കൃത്യമായ പാരമ്പര്യത്തിലൂടെ പൈതൃകത്തിലൂടെ കണ്ണിമുറിയാതെ കൈമാറ്റം ചെയ്യപ്പെട്ട ജ്ഞാശേഖരങ്ങളിലൂടെയാണ് പരിശുദ്ധ ഇസ്‌ലാമിൻ്റെ ഈ ചൈതന്യവും പ്രകാശവും ലോകത്ത് നിലനിന്നതും പ്രചരിച്ചതും.
ലോകത്തെവിടെയും പുത്തൻകക്ഷികളും വിഘടനവാദികളും ഇസ്‌ലാമിനകത്ത് നിന്ന് രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇസ്‌ലാമിൻ്റെ ബൗണ്ടറിയിൽ നിന്ന് ഏറിയോ കുറഞ്ഞോ പുറത്തുപോയിട്ടുണ്ടെങ്കിലും അതെല്ലാം ഈ ജ്ഞാനക്കൈമാറ്റ പാരമ്പര്യത്തെ തിരസ്‌കരിച്ചതോ ഈ പൈതൃകത്തിൻ്റെ കണ്ണികളെ പൊട്ടിച്ചുകളഞ്ഞത് കൊണ്ടോ ആയിരിക്കും. ഇതൊരു ചരിത്ര യാഥാർഥ്യമാണ്. ഖവാരിജുകൾ മുതൽ തുടങ്ങി ഇക്കാലം വരെയുള്ള ഏതു പുത്തൻവിഭാഗങ്ങളെ പരിശോധിച്ചാലും അവരുടെ പാരമ്പര്യങ്ങൾക്ക് വിള്ളൽ വന്നിട്ടുണ്ടെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് വിവര ശേഖരങ്ങളും അറിവന്വേഷണങ്ങൾക്കും അപ്പുറത്തുള്ള ആത്മജ്ഞാനമാണ് പരിശുദ്ധ ദീനിന്റെ വിജ്ഞാനങ്ങളെന്ന തിരിച്ചറിവാണ് പൊതുസമൂഹത്തിനുണ്ടാവേണ്ടത്. ആ വിജ്ഞാനം അർഹരായ ആധികാരിക സ്രോതസ്സുകളിൽനിന്ന് മാത്രമേ കണ്ടെത്താനാവൂ എന്ന കണിശത ഓരോ വിശ്വാസിയും സൂക്ഷിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago