യുദ്ധ ഭൂമിയില്‍ നിന്നുള്ള ഈ യാത്രാമൊഴി കണ്ണു നനയാതെ കണ്ടു നില്‍ക്കാനാവുമോ?...
കീവ്: യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാടാന്‍ പൗരന്‍മാര്‍ക്ക് ഉക്രൈന്‍ ആയുധം നല്‍കി തുടങ്ങിയതോടെ യുദ്ധഭൂമിയില്‍ നിന്ന് കരള്‍ പിളര്‍ത്തം കാഴ്ചകള്‍. ഈ പശ്ചാത്തലത്തിലാണ് മകളെ കണ്ണീരോടെ യാത്രയാക്കി യുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കുന്ന പിതാവിന്റെ വീഡിയോ വൈറലാകുന്നത്.
മകളുടെ കൈകള്‍ കവര്‍ന്ന്, ചേര്‍ത്തുപിടിച്ച് തൊപ്പി നേരെയാക്കി വിങ്ങിപ്പൊട്ടുകയാണ് പിതാവ്. റഷ്യന്‍ ആക്രമണങ്ങളുടെ ഭീഭത്സമുഖം കണ്ട് വിറങ്ങലിച്ചുനില്‍ക്കുന്ന ജനതക്കുവേണ്ടി പൊരുതി മരിക്കാന്‍ യാത്രയാകുന്നതിനുമുമ്പാണീ വിങ്ങുന്ന കാഴ്ച. എക്കാലത്തും യുദ്ധക്കെടുതികളുടെ ഇരകള്‍ സ്ത്രീകളും കുട്ടികളും തന്നെയാണല്ലോ.
റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കിയിട്ടുണ്ട്. മകളെ പൗരന്മാരെ അയക്കുന്ന കേന്ദ്രത്തിലേക്ക് അയച്ച ശേഷമാണ് ഇദ്ദേഹം പോരാട്ട ഭൂമിയിലേക്ക് യാത്രയാകുന്നത്. ഇനി കാണുമെന്ന് ഒരുറപ്പുമില്ല. ഇത്തരത്തിലുള്ള വീഡിയോകളും കാഴ്ചകളും ഉക്രൈനില്‍ നിന്നു വന്നുതുടങ്ങിയിട്ടുണ്ട്.
സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇ.യു. ആണ് വികാരഭരിതമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. അതേസമയം, യുക്രൈന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ ആറ് മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.
⚠️#BREAKING | A father who sent his family to a safe zone bid farewell to his little girl and stayed behind to fight ...
— New News EU (@Newnews_eu) February 24, 2022
#Ukraine #Ukraina #Russia #Putin #WWIII #worldwar3 #UkraineRussie #RussiaUkraineConflict #RussiaInvadedUkraine pic.twitter.com/vHGaCh6Z2i
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."