സമസ്തയുടെ സഞ്ചാരം ശരിയായ വഴിയിൽ: എം.ടി അബ്ദുല്ല മുസ്ലിയാർ 'അച്ചാർ' സംസ്കാരം കൊണ്ടുവരാൻ ആരും വ്യാമോഹിക്കേണ്ട
ചേളാരി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സഞ്ചാരം ശരിയായ വഴിയിൽ തന്നെയാണെന്നും പാരമ്പര്യത്തിൽ നിന്ന് തെന്നി മാറി 'അച്ചാർ സംസ്കാരം' കൊണ്ടുവരാൻ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാർഗത്തിൽ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ സിദ്ധാന്തം ഉൾക്കൊണ്ടത് കൊണ്ടാണ്. ഖുർആൻ വായിച്ചു സ്വന്തം വ്യാഖ്യാനം നൽകാനുള്ള മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്. സംഘടന പ്രവർത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടിൽ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളിൽ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. കെ.പി അബ്ദുറഹ്മാൻ മുസ് ലിയാർ, കെ.സി അഹ്്മദ് കുട്ടി മൗലവി, പുത്തലം അബ്ദുറസാഖ് മുസ് ലിയാർ, വി. ഉണ്ണീൻ കുട്ടി മുസ് ലിയാർ, കെ. മൊയ്തീൻ ഫൈസി പ്രസംഗിച്ചു. സെക്രട്ടറി കെ.എച്ച കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാൻ ഫൈസി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."