പഴ്സണൽ സ്റ്റാഫ് പെൻഷൻ: സർക്കാരിനെതിരേ സത്യദീപം എഡിറ്റോറിയൽ
കൊച്ചി
മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. പെൻഷൻ 'പേഴ്‌സണലാക്കു'മ്പോൾ എന്ന തലക്കെട്ടിൽ സത്യദീപം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പെൻഷൻ വിഷയത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനുമെതിരേ ശക്തമായ വിമർശനമാണുള്ളത്.
പേഴ്‌സനൽ സ്റ്റാഫിൻ്റെ പെൻഷൻ വിഷയത്തിൽ ഇരുമുന്നണികൾക്കും പൂർണ യോജിപ്പായതിനാൽ ഗവർണർക്കെതിരായ പോരാട്ടവീര്യത്തിന് ഇരട്ടി ശക്തിയെന്ന പ്രത്യേകതയുണ്ടെന്നും എഡിറ്റോറിയൽ പറയുന്നു.
നികുതി വരുമാനത്തിന്റെ പ്രധാന പങ്കും ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി ചെലവഴിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ അനാവശ്യപെൻഷനുകളുടെ അധികബാധ്യതകൾ ഇനിയും അനുവദിക്കണമോ എന്ന് എഡിറ്റോറിയൽ ചോദിക്കുന്നു. 1994 മുതൽ പ്രാബല്യത്തിലുള്ള ഒരു വലിയ 'തെറ്റ്' തിരുത്താൻ ഭരണ പ്രതിപക്ഷ ഭേദമന്യേ ജനാധിപത്യ പാർട്ടികൾ തയാറാകണമെന്നും അതിന് ഗവർണറുടെ രാഷ്ട്രീയം പരിശോധിക്കേണ്ട, ചോദ്യത്തിലെ രാഷ്ട്രീയം പരിഗണിച്ചാൽ മതിയെന്നും എഡിറ്റോറിയൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."