HOME
DETAILS

ക്ലീൻ കേരള കമ്പനിയിൽ പുതിയ ബോർഡ് സി.പി.എം പ്രവർത്തകനെ എം.ഡിയാക്കാൻ നീക്കം

  
backup
February 25 2022 | 06:02 AM

95632-4561784212


സ്വന്തം ലേഖകൻ
കൊല്ലം
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയിൽ നിയമങ്ങൾ ലംഘിച്ച് സി.പി.എം പ്രവർത്തകനെ മാനേജിങ് ഡയറക്ടറാക്കാൻ നീക്കം. ഇതുവരെ എം.ഡി തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തിയിരുന്നത്. പുതിയ ബോർഡ് രൂപീകരിച്ച് സി.പി.എം പ്രവർത്തകനെ സ്ഥിരമായി നിയമിക്കാനൊരുങ്ങുകയാണ്.
തദ്ദേശ സ്വയംഭരണ മന്ത്രി ചെയർമാനായും തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, അർബൻ അഫേഴ്‌സ് ഡയരക്ടർ, തദ്ദേശവകുപ്പ് സ്‌പെഷൽ സെക്രട്ടറി എന്നിവടങ്ങിയ കമ്മിറ്റിയാണ് നേരത്തെ എം.ഡി തസ്തികയിലേക്ക് അഭിമുഖം നടത്തി നിയമിക്കുന്നത്.


അഭിമുഖത്തിന് പത്രങ്ങളിലൂടെ അറിയിപ്പുകളും നൽകിയിരുന്നു. കൂടാതെ വേസ്റ്റ് മാനേജ്‌മെന്റ് മേഖലയിൽ മുൻ പരിചയമുള്ളവരെ മാത്രമേ അഭിമുഖത്തിലേക്ക് പോലും പരിഗണിച്ചിട്ടുള്ളൂ. എന്നാൽ ഈ കമ്മിറ്റി നിലനിൽക്കെയാണ് മറ്റൊരു കമ്മിറ്റി രൂപീകരിച്ച് എം.ഡി തസ്തികയിലേക്ക് ആളെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. അഭിമുഖം സംബന്ധിച്ചുള്ള അറിയിപ്പുകൾ ഇതുവരെ എവിടെയും നൽകിയിട്ടുമില്ല.
തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ മിർ മുഹമ്മദ് അലി, നിലവിൽ സർക്കാർ ജീവനക്കാരനല്ലാത്ത സി.പി.എം പ്രവർത്തകനായ കെ. ശിവകുമാർ എന്നിവരെ ഉൾപ്പെടുത്തി മൂന്നുപേരടങ്ങുന്ന കമ്മിറ്റിയാണ് എം.ഡി നിയമനത്തിനായി രൂപീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നിർദേശപ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.
ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരം ജി.കെ സുരേഷ് കുമാറെന്ന സി.പി.എം പ്രവർത്തകന് എം.ഡിയായി സ്ഥിരനിയമനം നൽകാനാണ് നിർദേശം.


75,000 മുതൽ 1,25,000 രൂപവരെ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്. വേസ്റ്റ് മാനേജ്‌മെന്റുമായി യാതൊരു ബന്ധമോ മുൻ പരിചയമോ ഇല്ലാത്തയാളെയാണ് ഇപ്പോൾ ഈ തസ്തികയിലേക്ക് നിയമിക്കാനായി നീക്കം നടക്കുന്നത്. കൂടാതെ ഫിനാൻസ് വിഭാഗത്തിലെ സെക്രട്ടറിയിൽനിന്ന് എതിർപ്പ് അറിയിച്ചിട്ടുള്ളയാളാണ് എം.ഡി തസ്തികയിലേക്ക് പരിഗണിക്കുന്ന സുരേഷ് കുമാർ.
കുടുംബ ശ്രീ, ശുചിത്വ മിഷൻ പോലുള്ള സ്ഥാപങ്ങളിലെ കഴിവുള്ളവർ പലരും ഈ തസ്തികയിലേക്ക് അഡിഷണൽ ചാർജ്ജ് വഹിക്കാമെന്നും ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിട്ടും ആരെയും നിയമിക്കാൻ തയാറാകാതെയാണ് മുൻ പരിചമില്ലാത്തയാളെ ലക്ഷങ്ങൾ ചെലവാക്കി നിയമിക്കാൻ നീക്കം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago