ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; മുഖ്യമന്ത്രിയാവുക എന്നത് ഒരു സ്വപ്‌നമല്ല പ്രയത്‌നമാണെന്നും കമല്‍ ഹാസന്‍
ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാകണം എന്നത് ഒരു സ്വപ്‌നമല്ല അതൊരു പ്രയത്‌നമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടി രൂപീകരിക്കുന്ന സഖ്യം, ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പമാകരുതെന്നും മൂന്നാം മുന്നണിക്കൊപ്പമായിരിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയതാണെന്നും കമല്‍ പറഞ്ഞു. താന്‍ ഒരു സുഹൃത്തെന്ന നിലയിലാണ് കാണാന്‍ പോയതെന്നും കമല്‍ പറഞ്ഞു. രജനീകാന്തിന്റെ പിന്തുണ തേടിയിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.
തമിഴ്‌നാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് സ്ഥാനാര്‍ത്ഥികുമെന്ന് കമല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."