എന്തുകൊണ്ട് ഉക്രൈൻ അധിനിവേശം
കീവ്
സോവിയറ്റ് യൂനിയൻ്റെ ഭാഗമായിരുന്ന ഉക്രൈൻ 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കാകുന്നത്. ഉക്രൈന് സ്വാതന്ത്ര്യം ലഭിക്കുന്നത് സോവിയറ്റ് യൂനിയൻ്റെ പതനശേഷമായിരുന്നു. തുടർന്നും റഷ്യൻ ചായ് വ് പ്രകടിപ്പിച്ചിരുന്ന ഉക്രൈൻ 2004 മുതൽ 2006 വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവത്തെ തുടർന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറുകയായിരുന്നു.
അമേരിക്കയോടുള്ള ഉക്രൈൻ്റെ വിധേയത്വത്തിൽ അപകടം മണത്ത റഷ്യ അന്നുമുതൽ ആരംഭിച്ച പ്രകോപനങ്ങളാണ് ഇപ്പോൾ യുദ്ധത്തിലെത്തി നിൽക്കുന്നത്.
നാറ്റോയുമായുള്ള ഉക്രൈൻ്റെ ബന്ധം റഷ്യയെ അസ്വസ്ഥമാക്കുന്നു. ഉക്രൈന് അധികം വൈകാതെ നാറ്റോ അംഗത്വം നൽകുമെന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. 1949ൽ സ്ഥാപിതമായ നാറ്റോ (നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ) എക്കാലത്തും റഷ്യക്ക് ഭീഷണിയാണ്.
സോവിയറ്റ് യൂനിയൻ വിട്ടുവന്ന പലർക്കും നാറ്റോയിൽ അംഗത്വം നൽകി. ഉക്രൈനും നാറ്റോയിൽ ചേർന്നാൽ പാശ്ചാത്യശക്തികൾക്ക് തങ്ങളെ ആക്രമിക്കാൻ എളുപ്പമാണെന്ന് റഷ്യ കരുതുന്നു. അതിനാൽ എന്തുവില കൊടുത്തും അതു തടയുകയാണ് റഷ്യയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."