HOME
DETAILS
MAL
ചെക്യാട് അരൂണ്ടയില്‍ തീ കൊളുത്തിയ സംഭവം: മൂത്ത മകനും മരിച്ചു
backup
February 24 2021 | 03:02 AM
നാദാപുരം : ചെക്യാട് അരുണ്ടയില്‍ പൊള്ളലേറ്റ് ഗുരുതരാസ്ഥയില്‍ കഴിയുകയായിരുന്ന
കുടുംബത്തിലെ മൂന്നു പേരില്‍ മൂത്ത മകന് സ്റ്റാലിഷ് (17) മരിച്ചു.
അച്ഛന് രാജു ഇന്നലെ മരിച്ചിരുന്നു. അമ്മ റീന, മറ്റൊരു മകന് സ്റ്റെഫിന് എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ജീവന് രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ക്ക് അല്പമെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന സ്റ്റാലിഷും വിടവാങ്ങിയത് നാടിന് വലിയ നൊമ്പരമായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവത്തിന് ഇടയാക്കിയത് കുടുംബവഴക്കാണെന്നാണ് പൊലിസും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."