HOME
DETAILS
MAL
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
backup
February 25 2022 | 07:02 AM
തിരുവനന്തപുരം: റഷ്യ-ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. 320 രൂപ കുറഞ്ഞ് പവന് 37480 രൂപയായി. റഷ്യ-ഉക്രൈന് യുദ്ധം ആരംഭിച്ചതോടെ ഇന്നലെ ആഗോള തലത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഒറ്റ രാത്രി കൊണ്ട് പവന് 680 രൂപയാണ് കൂടിയത്. തുടര്‍ന്ന് ഉച്ച തിരിഞ്ഞും പവന് 320 രൂപകൂടി. ഇതോടെ ബുധനാഴ്ച 36800 ആയിരുന്ന സ്വര്‍ണത്തിന് ഒരു ദിവസംകൊണ്ട് 1000 രൂപ കൂടി പവന് 37800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയും ഉയര്‍ന്നു. കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."