HOME
DETAILS

പൊതുപരിപാടികള്‍ നടത്തുന്നത് ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കു മുന്നില്‍ ഓഡിറ്റോറിയം നോക്കുകുത്തി

  
backup
August 18 2016 | 22:08 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8


ഇരിട്ടി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പൊതു പരിപാടികള്‍ നടത്തുന്നതിന് വേണ്ടണ്ടി ഇരിട്ടിയില്‍ ഓഡിറ്റോറിയമുണ്ടെണ്ടങ്കിലും പരിപാടികള്‍ മുഴുവന്‍ നടക്കുന്നത് ഷോപ്പിങ് കോപ്ലക്‌സിനു മുന്നില്‍ .ഇരിട്ടി പഴയ ബസ്റ്റാന്റിലെ മുനിസിപ്പല്‍ കോംപ്ലക്‌സിനു മുന്നിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പരിപാടികള്‍ നടക്കുന്നത്. ഇതുമൂലം ഷോപ്പിങ് കോംപ്ലക്‌സിലെ കച്ചവടക്കാരാണ് വെട്ടിലായത്. ലക്ഷങ്ങള്‍ ഡിപ്പോസിറ്റും ആയിരങ്ങള്‍ മാസവാടകയും നല്‍കി ഷോപ്പിങ് കോപ്ലക്‌സിലെ വിവിധ കച്ചവടങ്ങള്‍ ചെയ്യുന്ന 50ഓളം പേര്‍ ഇടക്കിടെ നടക്കുന്ന ഇത്തരം പൊതുപരിപാടികള്‍ കാരണം കച്ചവടമില്ലാത്ത അവസ്ഥയിലാണ്. ഇരിട്ടി താലൂക്കും, നഗരസഭയും ആയതോടെ  ദിവസവും ഒന്നിലധികം പൊതു പരിപാടികള്‍ ഇവിടെ നടക്കാറുണ്ടണ്ട്. ചില ദിവസങ്ങളില്‍  രാവിലെ തുടങ്ങിയ പരിപാടി വൈകിട്ടുവരെ നീണ്ടണ്ടുനില്‍ക്കും .പരിപാടി തുടങ്ങിയാല്‍ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന ആര്‍ക്കും തന്നെ കടകളിലേക്ക് പ്രവേശനം ഇല്ലാത്ത രീതിയിലാണ് ആള്‍ക്കൂട്ടം നിലകൊള്ളുന്നത്. രണ്ടണ്ടു നില കോപ്ലക്‌സിലെ മുകളിലത്തെ നിലയിലെ കച്ചവടക്കാരും കോപ്ലക്‌സിനുള്ളിലെ കച്ചവടക്കാരുമാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്.പരിപാടി തുടങ്ങി കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ മുഴുവന്‍ മുകളിലേക്കുള്ള വഴിയില്‍ നിന്നാണ് പരിപാടി വീക്ഷിക്കുന്നത്. പലപ്പോഴും കച്ചവടക്കാരും വിവിധ സംഘടന പ്രവര്‍ത്തകരും തമ്മില്‍  ഈ വിഷയത്തില്‍ തര്‍ക്കങ്ങളുമുണ്ടായിട്ടുണ്ടണ്ട്. സാധാരണ കച്ചവടം കുറവുമാത്രം നടക്കുന്ന മഴക്കാലത്തും ഇത്തരം പരിപാടികള്‍ കെട്ടിടത്തിനു മുന്നില്‍ നടത്തുന്നതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ടണ്ടി വരുമെന്ന ഭീതിയിലാണ് ഇവിടെയുള്ള കച്ചവടക്കാര്‍. ഈ വര്‍ഷം മുതല്‍ മുനിസിപ്പല്‍ അധികൃതര്‍ വാടകയിനത്തില്‍ ഏഴ് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി നിര്‍മിച്ച ഇ.എം.എസ് സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയം ഇതിനുപുറകില്‍ ഉണ്ടെണ്ടങ്കിലും ഇവിടെ ആരും പരിപാടികള്‍ സംഘടിപ്പിക്കാറില്ല. ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ പരിപാടികള്‍ അനുവദിക്കരുതെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതരും വിഷയം ഗൗരവമായെടുത്തിട്ടുണ്ട്. അനധികൃതമായി ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ പരിപാടികള്‍ അനുവദിക്കില്ലെന്ന് നഗരസഭയും പൊലിസ് അധികൃതരും വ്യക്തമാക്കി.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago