HOME
DETAILS
MAL
ഭൂമിപതിച്ചു നല്‍കണമെന്നാവശ്യം: കുടകില്‍ ആദിവാസികളുടെ ധര്‍ണ
backup
August 18 2016 | 22:08 PM
മടിക്കേരി: വനത്തിലും വന പ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസികള്‍ക്ക് അഞ്ച് എക്കര്‍ ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി ജില്ലാ കലക്ടരുടെ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
ആദിവാസി കൂട്ടായ്മ സമിതി കണ്‍വീനര്‍ വൈ.പി തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ആദിവാസികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വനത്തേയും വന്യജീവികളേയും സംരക്ഷിച്ചു കാലങ്ങളായി ജീവിക്കുന്ന ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി പതിച്ചു നല്‍കണമെന്നും, അഞ്ച് ഹെക്ടര്‍ പുറമ്പോക്കു ഭൂമി കൃഷി ഭൂമിയായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."