HOME
DETAILS
MAL
പയ്യന്നൂരിലെ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വി മുരളീധരന്
backup
August 18 2016 | 22:08 PM
പയ്യന്നൂര്‍: കഴിഞ്ഞ മാസം പയ്യന്നൂരില്‍ ആര്.എസ്.എസ്, സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ പയ്യന്നൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് കൊലപാതക കേസുകളിലും സത്യസന്ധവും ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണമാണ് ആവശ്യം. പിണറായിയുടെ പൊലിസിന് അതിന് സാധിക്കാത്തതിനാല്‍ സ്വതന്ത്ര ഏജന്‍സിയെന്ന നിലയില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് വി മുരളീധരന് പറഞ്ഞു. പരിപാടിയില്‍ ടി രാമകൃഷ്ണന് അധ്യക്ഷനായി. കെ സുരേന്ദ്രന്, എം.ടി രമേശ്, കെ രഞ്ജിത്ത്, പി.കെ വേലായുധന്, പി സത്യപ്രകാശ്, എം.പി ഗംഗാധരന്, സി.കെ.രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."