HOME
DETAILS
MAL
യു.പിയില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ
backup
February 24 2021 | 19:02 PM
ഷാജഹാന്‍പൂര്‍/ഗോണ്ട: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികളുകള്‍ക്കുമെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിരാശ്രയരായ വിദ്യാര്‍ഥിനികള്‍ തെരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ രണ്ടു സംഭവങ്ങളാണ് ഷാജഹാന്‍പൂരില്‍ നിന്നും ഗോണ്ടയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.
ഷാജഹാന്‍പൂരില്‍ കൂട്ടബലാത്സംഗം ചെറുത്ത കോളജ് വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. റായ് ഖേര ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊള്ളലേറ്റ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ലഖ്‌നൗ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജഹാന്‍പൂര്‍ ഹൈവേയ്ക്കരികില്‍ വിവസ്ത്രയായി പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ശ്രമിച്ചതായും എതിര്‍ത്തപ്പോള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമല്ലെന്നും കോളജില്‍ നിന്ന് എന്തിന് പുറത്തു പോയി എന്നതിന് മറുപടി ലഭിച്ചിട്ടില്ലെന്നും പൊലിസ് അറിയിച്ചു. അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 72 ശതമാനം പൊള്ളലുണ്ട്. പെണ്‍കുട്ടിയുടെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് ചോദ്യം ചെയ്തു.
ഗോണ്ട ജില്ലയിലെ മന്‍കാപൂര്‍ കോട്ട്‌വാലിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലാണ്. ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രതികള്‍ ബലമായി കരിമ്പു തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പുറത്തുപറഞ്ഞാല്‍ ഇതായിരിക്കും അവസ്ഥയെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് കത്തികൊണ്ട് കുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്തതായും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായും പൊലിസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാളുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."