എയർ പോർട്ടിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിബന്ധന പിൻവലിക്കണം: ജുബൈൽ കെഎംസിസി
ജുബൈൽ: പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആര്.ടി.പി.സി.ആര് ടെസ്റ്റ് പിന്‍വലിക്കണമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആവശ്യപെട്ടു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ നാട്ടില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമ്പോള്‍ 1800 രൂപ മുടക്കി ആര്‍ടിപിസിആര്‍ വീണ്ടും ചെയ്യണം. തുടര്‍ന്ന് ക്വാറന്റെയ്ന് കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതായി ഉണ്ട്.
കുടുംബമായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ഇതുമൂലം കടുത്ത സാമ്പത്തിക ചെലവാണ് വഹിക്കേണ്ടി വരുന്നത്. തൊഴില്‍ നഷ്ടവും ദീര്‍ഘകാലമായി തൊഴിലും ശമ്പളവുമില്ലാതെ ദുരിതക്കയത്തില്‍പ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ പിന്‍വലിക്കണം. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം മലയാളികള്‍ വിദേശത്ത് മരണപ്പെട്ടു. അവര്‍ക്ക് ഒരു രൂപ പോലും നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. കൊവിഡ് കാലത്ത് ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് എന്തുനല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ യു.എ റഹീം ,ജാഫർ തേഞ്ഞിപ്പലം, ഷംസുദ്ദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."