കൊവിഡ് പരിശോധനയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: മക്ക കെഎം സി സി
മക്ക: വിദേശത്ത് വെച്ച് 72 മണിക്കൂറിനകം സ്വന്തം ചെലവിൽ പണം മുടക്കി കൊവിഡ് പരിശോധന കഴിഞ്ഞ് നാട്ടിലെത്തുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ വെച്ച് കൊവിഡ് പരിശോധനയുടെ പേരിൽ സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്നും കൊവിഡ് പരിശോധനയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും മക്ക കെഎം സി സി ആവശ്യപ്പെട്ടു. 1700 രൂപയാണ് ഇതിന്റെ പേരിൽ ഈടാക്കുന്നത്. സ്വന്തം ചെലവിലുള്ള ഏഴു ദിവസത്തെ ക്വാറന്റൈനിന് ശേഷം വീണ്ടും ഒരു കൊവിഡ് ടെസ്റ്റ് കൂടി നടത്തണമെന്നും നിർദേശിക്കുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഗൾഫ് പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്കും ഊഹിക്കാൻ പോലും കഴിയാത്ത തുകയാണ് മൂന്നു ടെസ്റ്റുകളുടെ പേരിൽ ചെലവഴിക്കേണ്ടി വരുന്നത്. കൊവിഡ് ഇല്ലെന്ന് പരിശോധന നടത്തി വരുന്നവരെ പിടിച്ചുപറിക്കാനാണ് കേന്ദ്ര നിർദേശത്തിന്റെ മറവിലുള്ള നീക്കം.
കോയമ്പത്തൂരും മധുരയിലും പൂനെയിലുമെല്ലാം വന്നിറങ്ങുന്നവർക്ക് ഒരു ചില്ലിക്കാശിന്റെ ചെലവില്ലാതെ ടെസ്റ്റ് നടത്താനാവും. ജെയ്പൂരിൽ 500 രൂപയും ഡൽഹിയിൽ 800 ഉം മുംബൈയിയിൽ 850 ഉം രൂപയാണ് പരിശോധനക്ക് ഈടാക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും 1700 രൂപയാണ് ഈടാക്കുന്നത്. ആധുനിക കേരളം കെട്ടിപ്പടുത്തതിൽ നിർണ്ണായക പങ്കുള്ള പ്രവാസിസമൂഹത്തിന് ആവശ്യമായ സഹായം ചെയ്തുതരണമെന്നും കൊവിഡ് പരിശോധന തീർത്തും സൗജന്യമാക്കണമെന്നും ആവശ്യപ്പെടുന്നതായി മക്ക കെഎംസിസി ആവശ്യപ്പെട്ടു.
മക്ക കെഎംസിസി കേന്ദ്ര എക്സിക്യൂട്ടിവ് ഓൺലെൻ മീറ്റിങ്ങ് പ്രസിഡന്റ് കുഞിമോൻകാക്കിയ ഉദ്ഘാടനം ചെയ്തു. ട്രഷറർ സുലൈമാൻ മാളിയേക്കൽ, മുഹമ്മദ് മൗലവി, മുസ്തഫ മുഞകുളം, നാസർ കാൻസാറ, ഹംസ മണ്ണാർമല, മുഹമ്മദ് ഷ മുക്കം, കുഞാപ്പ പുക്കോട്ടൂർ, മുസ്തഫപട്ടാമ്പി, ഹാരിസ് പെരുവളളൂർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി മുജീബ് പുക്കോട്ടൂർ സ്വാഗതംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."