'രാജ്യത്തിന് വേണ്ടി പോരാടും, കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നത് വ്യാജപ്രചാരണം'-സെലന്‍സ്‌കി
കീവ്: ആയുധം താഴെവയ്ക്കില്ല, റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യ കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നത് വ്യാജപ്രചാരണമാണെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്നെടുത്ത വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സെലന്‍സ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിമാര്‍ക്കൊപ്പമുള്ള ഒരു വീഡിയോ സെലന്‍സ്‌കി പങ്കുവെച്ചിരുന്നു. താന്‍ കീവിലുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നുമായിരുന്നു വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.
രാജ്യത്തിന് വേണ്ടി പോരാടും. ഒരു തരത്തിലും ആയുധം താഴെ വെക്കില്ല. കീഴടങ്ങണമെന്നുള്ള നിര്‍ദേശമൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇനി അത്തരത്തിലൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നുമാണ് പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.
Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022
അതേസമയം ഒഡേസയിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കരമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പ് തുടരുമ്പോള്‍ വ്യോമാക്രമണം ശക്തമാക്കുകയാണ് റഷ്യ.
എന്നാല്‍ രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് ഉക്രൈന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും ഉക്രൈന്‍ അവകാശപ്പെട്ടു.
റഷ്യന്‍ സൈന്യം ഉക്രൈനില്‍ നിന്ന് പിന്‍മാറണമെന്ന യു.എന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. അതേ സമയം വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നു.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."