HOME
DETAILS
MAL
യു.പിയുടെ മോശം അവസ്ഥക്ക് കാരണം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയമെന്ന് പ്രിയങ്കാ ഗാന്ധി
backup
February 26 2022 | 13:02 PM
ലഖ്നൗ: ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയമാണ് ഉത്തര്‍പ്രദേശിലെ മോശം അവസ്ഥക്ക് കാരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ വികസനത്തിന്റെ വലിയ അവകാശവാദങ്ങളല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളുടെ വികാരങ്ങള്‍ മുതലെടുത്തുകൊണ്ട് മാത്രമാണ് ബഹുജന്‍ സമാജ് പാര്‍ട്ടിക്കും സമാജ്വാദി പാര്‍ട്ടിക്കും ബിജെപിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞതെന്നും അതിനാല്‍ സംസ്ഥാനം വികസനം കണ്ടിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."