HOME
DETAILS

സമന്വിത വിദ്യാഭ്യാസത്തിന്റെ ദാറുൽഹുദാ മോഡൽ

  
backup
February 26 2022 | 20:02 PM

846535623-3-2022-darulhuda

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

മത പ്രബോധന രംഗത്തെ നിർമാണാത്മക പ്രവർത്തനങ്ങൾക്ക്, ലോകോത്തര മാതൃകകളും കാലിക മാറ്റങ്ങളും ഉൾപ്പെടുത്തി സവിശേഷമായൊരു സംവിധാനം ആവിഷ്‌കരിക്കണമെന്ന വലിയ ആശയത്തിൽ നിന്നാണ് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ പിറവി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതാക്കളിൽ പ്രമുഖരായിരുന്ന സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും എം.എം ബശീർ മുസ്‌ലിയാരുടെയും ഡോ. യു. ബാപ്പുട്ടി ഹാജിയുടെയും വിശ്വാസഭദ്രതയും നിശ്ചയദാർഢ്യവും ചേർന്ന് കർമ്മനൈരന്തര്യത്തിന്റെ ഉത്പന്നമായി 1986ൽ ദാറുൽഹുദാ പ്രയാണമാരംഭിച്ചപ്പോൾ മതവിദ്യാഭ്യാസ പരിസരത്ത് നൂതനവും എന്നാൽ തീർത്തും അപരിചതവുമായൊരു വിദ്യാഭ്യാസ സംവിധാനത്തിനാണ് തുടക്കമായത്.


കേരളീയ മുസ്‌ലിം വൈജ്ഞാനിക നവോത്ഥാന വഴിയിലെ നിർണായകഘടകമായിരുന്ന പള്ളിദർസ് സംവിധാനം ശോഷിച്ചുവന്ന സന്ദർഭത്തിൽ സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിൽ മാതൃകാദർസ് എന്ന പുതിയൊരു ആശയത്തിനു തുടക്കമിട്ടു. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച മാതൃകാദർസുകൾക്ക് പക്ഷേ, വേണ്ടത്ര വിജയം കാണാനായില്ല. ഇനിയെന്ത് എന്ന ചോദ്യം നിസ്വാർഥരും നിഷ്‌കാമകർമികളുമായ സംഘടനാഭാരവാഹികളെ അസ്വസ്ഥരാക്കി. ശാസ്ത്ര സാങ്കേതിക മുന്നേറ്റവും ഭൗതികതയുടെ അതിപ്രസരവും മതപഠനത്തിന് വിഘാതമുണ്ടാക്കുമെന്ന് സമുദായ നേതൃത്വം തിരിച്ചറിഞ്ഞു. അങ്ങനെയാണ് വിശാലമായ സ്ഥലത്ത് സ്വതന്ത്രമായൊരു സ്ഥാപനം പണിത് അവിടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കൈമാറ്റത്തിനും ഉൽപാദന-പുനരുൽപാദനത്തിനും വേണ്ടി മാതൃകാപരമായൊരു വിദ്യാപീഠം പണിയണമെന്നും ദേശ-ദേശാന്തരങ്ങൾ കടന്നുള്ള മതപ്രബോധനത്തിന് പണ്ഡിതരെ സജ്ജരാക്കണമെന്നുമുള്ള വിപ്ലവാത്മക ചിന്ത രൂപപ്പെട്ടത്.
ഓത്തുപള്ളികളും പള്ളിദർസുകളും അടങ്ങുന്ന പ്രത്യേക രൂപഭാവങ്ങളുള്ള വിദ്യാഭ്യാസക്രമത്തിലൂടെ മാത്രം മതംപഠിച്ചിരുന്ന കേരളീയ മുസ്‌ലിമിന് ആധുനിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും പുതിയ രീതികളുടെ സമന്വയവും ബോധ്യപ്പെടുത്തുക ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ പ്രാർഥനയും പിന്തുണയും അവർ പകർന്ന ആത്മധൈര്യവുമായിരുന്നു ദാറുൽഹുദായുടെ പ്രാരംഭദശയിലെ ഊർജ്ജം. പൊതുസമൂഹത്തിന്റെയും വിശിഷ്യ പ്രവാസി സുഹൃത്തുക്കളുടെയും കരുതലും സഹായഹസ്തങ്ങളും കൂടിയുണ്ടായതോടെ തുടർന്നുള്ള സഞ്ചാരം ദ്രുതഗതിയിലായി.


കർമരംഗത്ത് മൂന്നു വ്യാഴവട്ടം പിന്നിടുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ ദാറുൽഹുദാ ആവിഷ്‌കരിച്ച സംവിധാനങ്ങളുടെ മാതൃകയാക്കി കേരളത്തിലെ ഉന്നത മത കലാലയങ്ങൾ സമന്വയ സംവിധാനം പ്രയോഗവത്കരിച്ചു എന്നത് സന്തോഷദായകമാണ്. ഘടനയിലും ഉള്ളടക്കത്തിലും ദാറുൽഹുദാ മുന്നോട്ടുവച്ച മാറ്റങ്ങൾ മുസ്‌ലിം വൈജ്ഞാനിക രീതികളെ സ്വാധീനിക്കുന്ന തരത്തിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇരുപത്തിമൂന്ന് വർഷക്കാലം അക്കാദമി എന്ന പേരിൽ പ്രവർത്തിച്ച ദാറുൽഹുദാ 2009 ലാണ് ഒരു ഇസ്‌ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്തത്. ഒരു വർഷത്തിനകം തന്നെ ആഗോള ഇസ്‌ലാമിക സർവകലാശാലകളുടെ പൊതുവേദിയായ ലീഗ് ഓഫ് ദ ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസിൽ അംഗത്വം ലഭിച്ചു. താമസിയാതെ, മൊറോക്കോയുടെ തലസ്ഥാനമായ റബാഥ് ആസ്ഥാനമായുള്ള ഫെഡറേഷൻ ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേൾഡിലും അംഗമായി. ലോകത്തെ ഒരു ഡസനിലധികം രാജ്യാന്തര സർവകലാശാലകളുമായി ദാറുൽഹുദാ അക്കാദമിക സഹകരണം നടത്തുന്നു. നിരവധി വിദേശ സർവകലാശാലകളും ദേശീയ സർവകലാശാലകളും ദാറുൽഹുദായുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരവും നൽകിയിട്ടുണ്ട്.
എല്ലാ അർഥത്തിലും ഒരു ഇസ്‌ലാമിക സർവകലാശാലയുടെ ധർമങ്ങൾ നിർവഹിക്കണമെന്ന് ദാറുൽഹുദാ ലക്ഷീകരിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി നിലവിൽ 28 സഹസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വൈജ്ഞാനിക നിർമിതിയിൽ ശ്രദ്ധേയമായ ഭാഗഭാഗിത്വം വഹിക്കേണ്ടതിനാൽ വിദ്യാഭ്യാസ പ്രക്രിയകളും സംവിധാനങ്ങളുമെല്ലാം സർവകലാശാലാ രീതിയിൽ തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റസീഡ്, അഞ്ച് കുല്ലിയ്യ (ഫാക്കൽറ്റി)കളിലായി പി.ജി തലത്തിൽ പത്ത് ഡിപ്പാർട്ട്‌മെന്റുകൾ, ഡിഗ്രിയിൽ ആറ് ഡിപ്പാർട്ട്‌മെന്റുകൾ, സെക്കൻഡറി, സീനിയർ സെക്കൻഡറി തലങ്ങളിൽ എജ്യുക്കേഷണൽ ബോർഡ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.


രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സമഗ്ര ശാക്തീകരണത്തിനു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്ന തിരിച്ചറിവിൽ നിന്നാണ് വിപുലമായൊരു നാഷണൽ പ്രൊജക്ടിനു ദാറുൽഹുദാ രൂപം നൽകിയത്. ഇതിനായി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കായി 1999ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ സ്ഥാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാംപസുകൾ സ്ഥാപിക്കുന്നത് ആ മേഖലകളുടെ സമഗ്ര മുന്നേറ്റത്തിന് വഴിതെളിയുമെന്ന ബോധ്യത്തിൽ നിന്നാണ് പശ്ചിമ ബംഗാളിലെ ഭീംപൂരിലും അസമിലെ ബൈശയിലും ആന്ധ്രയിലെ പുങ്കനൂരിലും ഉത്തര കർണാടകയിലെ ഹാംഗലിലും ഓഫ് കാംപസുകൾ സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ വഡോളിയിലെ അഞ്ചാമത് ഓഫ് കാംപസിന്റെ നിർമാണം അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പനവൂർ പുല്ലാമലയിൽ ദാറുൽഹുദാ സെക്കൻഡറി കാംപസിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഓഫ് കാംപസുകൾ കേന്ദ്രീകരിച്ചു'ഹാദിയ'ക്കു കീഴിൽ മക്തബ് പ്രൊജക്ട് നടക്കുന്നു. ഇതുവഴി അടിത്തട്ടിൽ നിന്നാരംഭിക്കുന്ന മാറ്റങ്ങൾ അടരുകളിൽനിന്ന് അടരുകളിലേക്ക് വ്യാപിക്കുമെന്ന് തന്നെയാണ് പ്രത്യാശ.


സമൂഹനിർമിതിയുടെ അടിത്തറയായി വർത്തിക്കുന്ന സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് സഹ്‌റാവിയ്യ കോഴ്‌സ്, മഹ്ദിയ്യ കോഴ്‌സ് എന്നിവ ആവിഷ്‌കരിച്ചത്. ഇതിനായി സംസ്ഥാനത്തിനകത്തും പുറത്തുമായി പുതിയ വനിതാകാംപസുകൾ ആരംഭിക്കാനും ദാറുൽഹുദാ നേതൃത്വം നൽകുന്നു. പ്രായ ഭേദമന്യെ ഇസ്‌ലാമിക പഠനം സാധ്യമാക്കുന്നതിനുള്ള വഴികൾ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എജ്യുക്കേഷൻ ആൻഡ് ട്രെയ്‌നിങ്ങി (സിപെറ്റ്)നു കീഴിൽ ആവിഷ്‌കരിച്ചുനടപ്പിലാക്കുന്നു.


ഈജിപ്തിലെ മതവിദ്യാഭ്യാസ മേഖലയിൽ അൽഅസ്ഹർ സർവകലാശാല സാന്നിധ്യമറിയിക്കുന്ന വിധം ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക ഇടങ്ങളിൽ സമസ്തക്കു കീഴിൽ ദാറുൽഹുദായുടെ ഭാഗധേയവും ഉണ്ടായിരിക്കണമെന്നാണ് നമ്മുടെ അഭിലാഷം. ദൈവാനുഗ്രഹത്താൽ ലക്ഷ്യം തേടിയുള്ള യാത്ര ഒരുപാട് കാതം കടന്നുനീങ്ങാനായി എന്നതിൽ ചാരിതാർഥ്യമുണ്ട്. രാജ്യത്തിനകത്തും പുറത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ദാറുൽഹുദാ മോഡൽ വിദ്യാഭ്യാസ സംവിധാനം നടപ്പാക്കുക എന്ന സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങളിൽ കർമനിരതരായിരിക്കുകയാണ് വാഴ്‌സിറ്റിയും പൂർവ വിദ്യാർഥി സംഘടന 'ഹാദിയ'യും. കേരളീയ മുസ്‌ലിം ജീവിത പരിസരങ്ങൾക്ക് ദിശനിർണയിക്കുന്ന മഹല്ലുകൾ മുതൽ ലോകപ്രസിദ്ധ പണ്ഡിതരെ സൃഷ്ടിക്കുന്ന രാജ്യാന്തര സർവകലാശാലകളിൽ വരെ ഇന്ന് ഹുദവികളുടെ സേവനമുണ്ട്. വൈജ്ഞാനിക സംരംഭങ്ങളിൽ, അധ്യാപന രംഗങ്ങളിൽ, പ്രഭാഷണ മേഖലകളിൽ, സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളിൽ, അക്കാദമിക തലങ്ങളിൽ, മാധ്യമരംഗങ്ങളിൽ, നീതിന്യായവ്യവസ്ഥകളിൽ തുടങ്ങി ഒട്ടേറെ മേഖലകളിൽ ദാറുൽഹുദാ സന്തതികൾ ഇടപെട്ടുകൊണ്ടിരിക്കുന്നു. രാജ്യാതിർത്തികൾ കടന്ന് ദേശ-ഭാഷകൾക്കതീതമായി ദാറുൽഹുദാ സംവിധാനം വിപുലപ്പെടുത്താനും പ്രബോധന സാധ്യതകൾ വിപുലമാക്കാനുമുള്ള പദ്ധതികളും ആവിഷ്‌കാരങ്ങളുമാണ് മുന്നിലുള്ളത്. അന്താരാഷ്ട്രതലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ പണ്ഡിതരും അക്കാദമിക വിചക്ഷണരും കൂടുതൽ ജനിക്കേണ്ടതുണ്ട്.


സവിശേഷവും ശ്രദ്ധേയവുമായ പ്രവർത്തനരീതികൾ സ്വീകരിച്ചും ഉദ്ദേശ്യലക്ഷ്യങ്ങൾ മുന്നിൽ കണ്ടും മൂന്നരപ്പതിറ്റാണ്ടുകാലം പ്രവർത്തിച്ചിട്ടും വിമർശനാത്മകമായി ദാറുൽഹുദായെ വിലയിരുത്തുന്നവരെയും കണ്ടേക്കാം. സത്യദീക്ഷയോടെയും ഗുണകാംക്ഷയോടെയുമാണെങ്കിൽ ഏതു വിമർശനവും നിർദേശവും സ്വാഗതാർഹമാണ്. ക്രിയാത്മകമായ ഏതു സംരംഭങ്ങൾക്കും വിമർശനങ്ങളുണ്ടാവുക സ്വാഭാവികവുമാണല്ലോ.


സ്ഥാപക ശിൽപികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ ദാറുൽഹുദാ കുടുംബം. സഞ്ചാര വഴിയിൽ ഊർജ്ജവും പിൻബലവും നൽകാൻ സമുദായസ്‌നേഹികളും അഭ്യുദയകാംക്ഷികളുമുണ്ട് എന്നത് ആത്മധൈര്യം പകരുന്നു. നീണ്ട പന്ത്രണ്ടു വർഷത്തെ സമന്വയ പഠനം പൂർത്തിയാക്കിയ കേരളത്തിനകത്തും പുറത്തുമുള്ള 176 പണ്ഡിതർക്കു ഹുദവി പട്ടം നൽകുന്ന ബിരുദദാന സമ്മേളനം ഇന്നും നാളെയും നടക്കുകയാണ്. പരിപാടിയുടെ വിജയത്തിനു സർവരുടെയും പിന്തുണയും പ്രാർഥനയുമുണ്ടായിരിക്കണമെന്ന് അഭ്യർഥിക്കുന്നു.

(ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വൈസ് ചാൻസലറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago