HOME
DETAILS

എണ്ണ സംഭരണ ശാല തകര്‍ത്തു, ഗ്യാസ് പൈപ്പ് ലൈന്‍ അക്രമിച്ചു; കീവ് പിടിച്ചെടുക്കാന്‍ നാലാം ദിനവും കടുത്ത ആക്രമണവുമായി റഷ്യ

  
backup
February 27 2022 | 03:02 AM

world-russian-missiles-hit-an-oil-depot-in-vasylkiv123243243

കീവ്: ഉക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. ഉക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ് റഷ്യ. തുടര്‍ച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

വാസില്‍കീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.

ഉക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. റഷ്യന്‍ ആക്രമണത്തില്‍ ആറുവയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെയുള്ള 198 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 1,115 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതല്‍ 1,20,000 ഉക്രൈന്‍ സ്വദേശികള്‍ പലായാനം ചെയ്‌തെന്നാണ് യുഎന്‍ കണക്ക്. ഉക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നല്‍കിയ വിശദീകരണം.

നാട്ടുകാരില്‍ നിന്ന് ആയുധങ്ങള്‍ തിരികെ വാങ്ങണണമെന്ന് ഉക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കില്‍ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലെന്‍സ്‌കിയെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് റഷ്യന്‍ ലക്ഷ്യം.

ഇതിനിടെ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കന്‍ വാഗ്ദാനം ഉക്രൈന്‍ പ്രസിഡന്റ് നിരസിച്ചു. 'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെന്‍സ്‌കി പ്രതികരിച്ചതായി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനിലെ യുക്രൈന്‍ എംബസിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമ റിപ്പോര്‍ട്ട്. അവസാനഘട്ടം വരെ ഉക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം.റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും ഉക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെന്‍സ്‌കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ഉക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബെല്‍ജിയം ഉക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ഉക്രൈനിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി.

അതിനിടെ, ഉക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു.

അതിനിടയില്‍ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ 3,052പേര്‍ അറസ്റ്റിലായി. 34 നഗരങ്ങളിലായി ഇന്നലെ മാത്രം അറസ്റ്റിലായത് 467 പേര്‍ ആണ്.

തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്‌നിയന്‍ സൈന്യവും റഷ്യയ്‌ക്കൊപ്പം ചേര്‍ന്നു. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെച്‌നിയന്‍ പ്രസിഡന്റ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago