HOME
DETAILS

സഊദിയിൽ നിത്വാഖാത് പദ്ധതിയിൽ ടെലികോം, ഐടി മേഖലയിൽ കൂടുതൽ സെക്ഷനുകൾ ഉൾപ്പെടുത്തി വിപുലീകരിച്ചു, മാർച്ച്‌ 14 മുതൽ പ്രാബല്യത്തിൽ

  
backup
February 25 2021 | 14:02 PM

saudization-in-it-and-telecom-nitaqat-25

      റിയാദ്: സഊദി വത്കരണ പദ്ധതിയായ നിത്വാഖാത്തിൽ ടെലികോം, ഐ.ടി മേഖലയിലെ കൂടുതൽ സെക്ഷനുകൾ ഉൾപ്പെടുത്തി വിപുലീകരിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് ഇതിന് ഉത്തരവ് നൽകിയത്. പുതിയ മാനദണ്ഡം പ്രകാരം ഇനി മുതൽ നിത്വാഖാത്തില്‍ ടെലികോം, ഐ.ടി എന്ന മേഖല പൊതുവായി ഉണ്ടാകുന്നതിന് പകരം ഇതിൽ ഉൾപ്പെട്ട ഓരോ കാറ്റഗറിയും വ്യത്യസ്തമായി ഉൾപ്പെടുത്തി വിപുലീകരിച്ചാണ് നിത്വാഖാതിൽ ഉൾപ്പെടുക. ഇതോടെ ഓരോ മേഖലയിലും സഊദി വത്കരണം ശക്തിപ്പെടുത്താനാണ് മന്ത്രാലയ ശ്രമം. 

     ടെലികോം ഐടി മേഖലകൾക്ക് പകരമായി ഇനി ഐ.ടി ഓപ്പറേഷന്‍സ്-റിപ്പയര്‍, ടെലികോം ഓപ്പറേഷന്‍സ്-റിപ്പയര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.ടി സൊല്യൂഷന്‍സ്, ടെലികോം സൊല്യൂഷന്‍സ്, പോസ്റ്റല്‍ സേവനം എന്നീ ഏഴു മേഖലകളാണ് നിതാഖാത്തില്‍ പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മേഖലക്കും പ്രത്യേകം സഊദി വത്കരണം കൊണ്ട് വരാനാണ് പുതിയ നീക്കം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ നാഷണല്‍ ടെലികോം, ഐ.ടി കമ്മിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഭേദഗതികൾ.

     പുതിയ ഭേദഗതികള്‍ പ്രകാരം ഐ.ടി സൊല്യൂഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ 19 ശതമാനം വരെ സഊദിവല്‍ക്കരണം പാലിച്ചാല്‍ ചുവപ്പിലായിരിക്കും ഉൾപ്പെടുക. 20 മുതല്‍ 27 വരെ ഇളം പച്ച, 28 മുതല്‍ 37 ഇടത്തരം പച്ച, 38 മുതല്‍ 54 വരെ കടും പച്ച, 55 ശതമാനവും അതില്‍ കൂടുതലും ആണെങ്കിൽ പ്ലാറ്റിനം വിഭാഗത്തിലുമാകും.

   ഐ.ടി ഓപ്പറേഷന്‍സ്, റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ സഊദിവല്‍ക്കരണം 16 ശതമാനം വരെയായാല്‍ ചുവപ്പിലും 17 മുതല്‍ 20 ശതമാനം വരെ ഇളം പച്ച, 21 മുതല്‍ 25 ശതമാനം വരെ ഇടത്തരം പച്ച, 26 മുതല്‍ 34 ശതമാനം വരെ കടും പച്ച 35 ശതമാനവും അതില്‍ കൂടുതലുമായാല്‍ പ്ലാറ്റിനം വിഭാഗത്തിലുമാകും. ശഅ്ബാന്‍ ഒന്നു (മാര്‍ച്ച് 14) മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് മന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago