HOME
DETAILS
MAL
റെസ്റ്റോറന്റുകളിലെ സഊദിവത്കരണം; ഉയർന്ന തസ്തികകളിൽ മാത്രം, പ്രഖ്യാപനം ഉടൻ
backup
February 25 2021 | 14:02 PM
റിയാദ്: സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന റെസ്റ്റോറന്റുകൾ, കോഫിഷോപ്പുകൾ, സൂപ്പര്‍മാര്‍ക്കറ്റുകൾ, ഹൈപ്പര്‍മാര്‍ക്കറ്റുകൾ എന്നിവിടങ്ങളിലെ സഊദിവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. എന്നാൽ, ഈ മേഖലയിൽ ഉയർന്ന ജോലികൾ മാത്രമായിരിക്കും സഊദി വത്കരണ പദ്ധതിയിൽ ഉൾപെടുകയെന്നാണ് സൂചന.
കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ പോലുള്ള തസ്തികകളാണ് സഊദിവല്ക്കരിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ശുചീകരണ ജോലികള്‍ പോലെ താഴെക്കിടയിലുള്ള തൊഴിലുകള്‍ക്ക് സഊദി വത്കരണം ബാധകമായിരിക്കില്ല. മുപ്പതു ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് സഊദിവത്കരണം ബാധകമായിരിക്കില്ലെന്നും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."