HOME
DETAILS
MAL
ഇന്ത്യ ആരുടെയും ഒരിഞ്ചു ഭൂമിയും ആക്രമിച്ച് കൈവശപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രി
backup
February 27 2022 | 06:02 AM
ന്യൂഡൽഹി
മറ്റൊരു രാജ്യത്തെ ആക്രമിച്ച് ഒരിഞ്ചുഭൂമി പോലും പിടിച്ചെടുക്കാത്ത ലോകത്തെ ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഡൽഹി സർവകലാശാലയുടെ 98ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ഇന്ത്യയുടെ ശക്തി ലോകത്തിന്റെ ക്ഷേമത്തിന് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. ആരെയും പേടിപ്പിക്കാനല്ല. ഇന്ത്യയെ ജഗത് ഗുരു ആക്കുകയെന്നതാണ് നമ്മുടെ സ്വപ്നം. രാജ്യത്തെ വിജ്ഞാനം കൊണ്ടും മൂല്യങ്ങൾകൊണ്ടും ശക്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."