HOME
DETAILS
MAL
'ഒരു മന്ത്രാലയത്തിനു കീഴിലെ വകുപ്പ് പോര'; ഫിഷറീസ് മന്ത്രാലയം തന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി
backup
February 25 2021 | 16:02 PM
ന്യൂഡല്‍ഹി: മത്സ്യമേഖലയ്ക്കായി പ്രത്യേകം മന്ത്രാലയം വേണമെന്ന വാദത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2019 ല്‍ തന്നെ മത്സ്യ, മൃഗ, പാല് മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു പിന്നാലെയാണ് തന്റെ ആവശ്യം രാഹുല്‍ ഗാന്ധി വീണ്ടും ഉന്നയിച്ചത്. മത്സ്യമന്ത്രാലയം പ്രത്യേകം തന്നെ വേണമെന്നാണ് രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
'മീന്‍പിടുത്തക്കാര്‍ പ്രത്യേകം മന്ത്രാലയം തന്നെ അര്‍ഹിക്കുന്നുണ്ട്. ഒരു മന്ത്രാലയത്തിനു കീഴിലെ വകുപ്പ് അവരുടെ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ പ്രാപ്തമല്ല. പ്രധാനമന്ത്രിക്ക് അതിന്റെ പ്രാധാന്യം മനസിലാവില്ല. പക്ഷേ, ഇത് നേരിട്ടനുഭവിച്ച എനിക്കതിന്റെ പ്രാധാന്യം മനസിലായി'- രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."