HOME
DETAILS
MAL
രണ്ട് ദിവസത്തിനുള്ളില്‍ വീണത് 30 വിക്കറ്റുകള്‍: ശവപ്പറമ്പായി മോദി സ്റ്റേഡിയം
backup
February 25 2021 | 16:02 PM
മൊട്ടേര: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ കളി ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിന്റെ രണ്ട് ദിവസം കൊണ്ട് വീണത് 30 വിക്കറ്റുകളാണ്.
ഒന്നാം ഇന്നിങ്സില്‍ ഇരു ടീമുകളുടെയും പത്തുവിക്കറ്റും നഷ്ടമായി. രണ്ടാം ഇന്നിങ്സില്‍ 30.4 ഓവറില്‍ ഇംഗ്ലണ്ട് വീണ്ടും കൂടാരം കയറി. ഇതോടെയാണ് ആകെ 140.2 ഓവറും രണ്ട് ദിവസവും കൊണ്ട് മൊട്ടേരയില്‍ 30 വിക്കറ്റുകള്‍ വീണത്.
കഴിഞ്ഞ ദിവസമാണ് മൊട്ടേര സ്റ്റേഡിയത്തിന് സർദാർ വല്ലഭായ് പട്ടേലിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."