ബഹ്‌റൈനിൽ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിന് അംഗീകാരം
മനാമ: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിന് ബഹ്‌റൈൻ അംഗീകാരം നൽകി. ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ആദ്യ ഒറ്റ ഡോസ് വാക്‌സിനാണ് ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ. ഇതോടെ എമർജൻസി ഉപയോഗത്തിനായി ബഹ്‌റൈനിൽ അംഗീകരിച്ച കൊവിഡ് വാക്‌സിനുകൾ അഞ്ചായി. ചൈനയുടെ സിനോഫം, അമേരിക്കയുടെ ഫൈസർ, ബ്രിട്ടന്റെ ആസ്‌ത്രസെനിക-ഓക്‌സ്‌ഫോർഡ്, റഷ്യയുടെ സ്പുത്നിക് V എന്നീ വാക്‌സിനുകളാണ് നേരത്തെ ബഹ്‌റൈൻ അംഗീകരിച്ചിരുന്നത്.
ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ വകഭേദം ഉൾപ്പെടെയുള്ള കടുത്ത കൊവിഡ് -19 വൈറസ് ബാധ തടയുന്നതിന് ജോൺസൺ & ജോൺസൺ വാക്സിൻ വളരെ ഫലപ്രദമാണെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെ ഒരു ഡോസ് ലഭിച്ച പൗരന്മാർക്കും താമസക്കാർക്കുമായി ഡിജിറ്റൽ കൊവിഡ്-19 വാക്സിൻ പാസ്‌പോർട്ട് പുറത്തിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."