HOME
DETAILS

'വെളിവിനാല്‍ തീപ്പൊരികള്‍ അലിവിനാല്‍ കുളിര്‍ജലം...'

  
backup
February 25 2021 | 19:02 PM

article-6536536525-2


മലയാള കാവ്യപൈതൃകത്തിന് അടിവേരോളം മധുരം പകര്‍ന്ന ഒരു ധന്യമനസുകൂടി വിടപറഞ്ഞു. ഉള്ളുലയാത്ത ഗുരുത്വത്തിന്റെ പ്രസാദാത്മകതയാണ് ഓരോ വാക്കിലും കവി പകര്‍ന്നുതന്നത്. കലുഷമായ അവിശ്വസ്തതയില്‍ ഒരു നിമിഷം പോലും അദ്ദേഹം സന്ദേഹിച്ചു നടന്നില്ല. പൂജാരിയെന്നോ, പ്രൊഫസറെന്നോ, ഗ്രന്ഥകാരനെന്നോ, കവിയെന്നോ സ്വയം വേര്‍തിരിച്ച് വ്യക്തിത്വത്തെ ശിഥിലമാക്കാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി തയാറായില്ല.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍/ അവനിയാലാദിമമായൊരാത്മരൂപം' എന്ന ശ്രീനാരായണഗുരുവിന്റെ കവിതയാണ് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓര്‍മിച്ചിരുന്നത്. ഓം എന്ന നാദത്തില്‍ പിറന്ന നളിനം പോലെ ആ കാവ്യവചസുകള്‍ ഭാരതീയ സംസ്‌കൃതിയുടെ ഹിമശൈലങ്ങളെ തഴുകി താഴ്‌വരയിലേക്കൊഴുകി. മാനുഷികതയുടെ നിര്‍വചനത്തില്‍ എന്തെല്ലാം സുദര്‍ശനങ്ങളുണ്ടോ അവയെല്ലാം അദ്ദേഹത്തിന്റെ തൂലികയില്‍ വിളയാടി. ഏച്ചുകെട്ടിയ ആശയങ്ങളോ കടംകൊണ്ട സിദ്ധാന്തമോ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ ഭ്രമിപ്പിച്ചില്ല. വിപ്ലവകാരി എന്ന പേരെടുക്കാന്‍ വ്യാജവര്‍ത്തമാനങ്ങള്‍ക്ക് തീ കൊടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞില്ല. ഋഷിത്വത്തിന്റെ ഉപാസകനായി ഭാഷയുടെ പവിത്രമായ ഹൃദയമുഖം തേടി എപ്പോഴും ഉള്‍വലിഞ്ഞു നടന്നു. അറിവിന്റെ മഹത്വം എങ്ങനെ സ്വയം പ്രകാശിക്കുന്നുവെന്ന് വിനയപൂര്‍വം തെളിയിച്ച ആ ജീവിതത്തെ എണ്ണമറ്റ ശിഷ്യസമൂഹം എപ്പോഴും ആദരിച്ചു.


'താനൊരുക്കും ചെറിയ സംതൃപ്തിയും
നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍
പാരിനേകും മംഗളാശംസയും...'
മാത്രമായിരുന്നു എന്നും ശ്രഷ്ഠകവിയുടെ തൂലികയില്‍ തുളുമ്പിയത്. അഹന്ത സ്പര്‍ശിക്കാത്ത നിറകുടം പോലെ കവിഞ്ഞൊഴുകാത്ത വിജ്ഞാനത്തിന്റെ വിപുലമായ അമൂല്യനിധി അദ്ദേഹം സ്വന്തമാക്കി കരുതിവച്ചു.
'ഭഗവന്‍! നേരിലേക്കുള്ള
വഴിമാത്രമറിഞ്ഞു ഞാന്‍
ഞാന്‍ തന്നെ വഴി, ഞാന്‍ തന്നെ
പാന്ഥന്‍, ഞാന്‍ തന്നെ യാത്രയും!'
ആത്മബോധത്തിന്റെ ഇത്തരം പ്രകീര്‍ത്തനങ്ങളില്‍ ശുദ്ധിചെയ്‌തെടുത്ത കവിതയെ തൊടാന്‍ പോലും വായനക്കാരന്‍ കൈകഴുകേണ്ടതുണ്ട്. 'അറിവില്‍ കവിഞ്ഞൊരു സൂര്യനില്ല/ അവനവനിലല്ലാത്ത ദൈവമില്ല' എന്ന് നിശ്ചയിക്കാന്‍ ദൃഢചിത്തനായ ഒരാള്‍ക്കേ കഴിയൂ. 'അന്തഃകരണ പുഷ്പത്താല്‍ മാത്രം അര്‍ച്ചന' ചെയ്തു ശീലിച്ച ഒരാള്‍ക്ക് കച്ചവടപ്പൂക്കളോട് പ്രതിപത്തി തോന്നാനിടയില്ലല്ലോ.


'എന്‍ കൈക്കുടന്നയില്‍ നിനക്ക് തരുവാനുള്ളതെന്‍ മെയ്ച്ചൂടു മാത്രം'എന്ന് അപരനോട് പറയാനാവുകയാണ് എളിമയാര്‍ന്ന സത്യസന്ധത. കാളിദാസന്‍ മുതല്‍ കവിതയുടെ എത്രയെത്ര അത്യുന്നത ഭാവനകളെ ഊട്ടിവളര്‍ത്തിയ പാരമ്പര്യത്തെ മാനിക്കാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. സാത്വികഭാവത്തിന്റെ അലൗകികമായ ഒരു മന്ദഹാസം മറ്റുള്ളവര്‍ക്ക് പകര്‍ന്നിരുന്നു. സപ്തതീര്‍ഥവുമായി വന്നു നിരക്കുന്ന മേഘബിംബങ്ങളെ വ്രതം നോറ്റു പെയ്യിച്ച ആ സൗമ്യശീലന്റെ സാന്നിധ്യം ഇനിയില്ലല്ലോ എന്നറിയുന്നത് വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കുന്നു.
'ഉജ്ജയിനിയിലെ രാപ്പകലുകള്‍' മാത്രം വായിച്ചാല്‍ മതി, കാവ്യസംസ്‌കൃതിയുടെ സാഗരം എത്ര ആഴമേറിയതായിരുന്നുവെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍. 1939ല്‍ പത്തനംതിട്ടയിലെ തിരുവല്ലയില്‍ ജനിച്ച കവി, ഇംഗ്ലീഷ് ഭാഷാധ്യാപകനായി നിരവധി കലാശാലകളില്‍ ജോലി ചെയ്തു. നിലാവുപോലെ സൗമ്യശീതളച്ഛായ പകര്‍ന്ന് നടന്ന വഴികളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ സാധ്യതകളെല്ലാം വിനിയോഗിച്ച്, മാതൃഭാഷയുടെ പച്ചപ്പിനെ പുല്‍കി, കാവ്യസാധനയുടെ ആശ്രമഭാവം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത.
'ഇതാ വെളിവിനാല്‍ തീപ്പൊരികള്‍
അലിവിനാല്‍ കുളിര്‍ജലം
പ്രാണനാല്‍ കാറ്റ്, ഉയിര്‍ക്കൊള്‍ക!
വാക്കുകളാല്‍ ബാഷ്പാഞ്ജലിയര്‍പ്പിച്ച് വിട എന്നു പറയാനല്ലാതെ മറ്റെന്താണ് ചെയ്യാനാവുക!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago