HOME
DETAILS
MAL
ഒറ്റുകാരന്
backup
February 27 2022 | 08:02 AM
മധുശങ്കര്‍ മീനാക്ഷി
ചിലപ്പോള്‍
ഒരു മീനാണ്...
മറ്റുചിലപ്പോള്‍ ഒരാമ!
ഒറ്റുകാരന്റെ പറ്റുപുസ്തകത്തില്
കടം കയറി, ഞെണ്ടിനെപ്പോലെ
അകത്തേയ്ക്കോ പുറത്തേയ്ക്കോ
കാല് വലിച്ചുവെക്കേണ്ടതെന്നറിയാതെ ഞാന്‍!
ചിലപ്പോള്‍
ഒരു വാക്കത്തിയാണ്...
മറ്റു ചിലപ്പോള്‍ ഒരമ്മിക്കല്ല്!
ഒറ്റുകാരന്റെ നികുതിശീട്ടില്‍
പെറ്റുകിടന്ന്, വാലന്പുഴുവിനെപ്പോലെ
ഇരുട്ടിലേയ്ക്കോ വെളിച്ചത്തിലേയ്ക്കോ
മുങ്ങാങ്കുഴിയിടേണ്ടതെന്നറിയാതെ ഞാന്‍!
ഇന്നത്തെ
ചാനല്‍ ചര്‍ച്ചയില്‍
എന്നത്തേക്കാളും കൂടുതല്‍
മുടി കറുപ്പിച്ച് അയാള്‍ വരാതിരിക്കില്ല...
ആളുകള്‍ പറയുമായിരിക്കും,
കണ്ണെഴുതാന്‍
മറന്ന മീന്‍...
ഫേഷ്യല്‍ ചെയ്യാന്‍ മറന്ന
ഒരാമ എന്ന്!
സത്യത്തില്‍
എന്തു പാവമാണ്
അയാള്‍!
ഒരിറ്റ് രക്തം ചിന്താതെയല്ലേ
അയാളെന്നെ
തീര്‍ത്തുകളഞ്ഞത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."