HOME
DETAILS

സൽമാൻ രാജാവുമായി ജോ ബൈഡൻ ചർച്ച നടത്തി

  
backup
February 26 2021 | 00:02 AM

saudi-arabias-king-salman-holds-first-call-with-us-president-biden

     റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായി ടെലഫോണിൽ ചർച്ച നടത്തി. ഭരണം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് സഊദി ഭരണാധികാരിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ബന്ധപ്പെടുന്നത്. പ്രസിഡസ്ന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ സൽമാൻ രാജാവ് പ്രശംസിച്ചു.

    ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ചൂണ്ടിക്കാട്ടിയ സൽമാൻ രാജാവ്, ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടു. മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളും പരസ്പര താൽപ്പര്യത്തിന്റെ വികാസങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്യുകയും മേഖലയിലെ ഇറാനിയൻ നടപടികൾ, അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ എന്നിവയും ചർച്ച ചെയ്യപ്പെട്ടതായി സഊദി വാർത്താ ഏജൻസി എസ് പി എ റിപ്പോർട്ട് ചെയ്‌തു.

    ഇത്തരം ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ സഊദി അറേബ്യയെ സഹായിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയ്ക്കും ആണവായുധങ്ങൾ കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്ന ഉറപ്പിനും സൽമാൻ രാജാവ് ബൈഡന് നന്ദി പറഞ്ഞു.

    യെമനിൽ വെടിനിർത്തൽ കരസ്ഥമാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്റ് സഊദി അറേബ്യ നൽകിയ പിന്തുണയെ അഭിനന്ദിച്ചു. ഇരു ഗേഹങ്ങളുടെ സേവകനായ സൽമാൻ രാജാവിന്റെ യെമനിലെ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള രാജ്യത്തിന്റെ താൽപ്പര്യവും യെമൻ ജനതയുടെ സുരക്ഷയും വികസനവും കൈവരിക്കാനുള്ള ശ്രമങ്ങളും ജോ ബൈഡൻ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago