കേരളം ഉള്‍പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും; കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട്
ന്യൂഡല്‍ഹി: ഇന്ന് വൈകുന്നേരം നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പിന്റെ തിയ്യതിയാണ് പ്രഖ്യാപിക്കുക. നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ മെയ് മാസങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. കൊവിഡ് പ്രതിസന്ധിയില്‍ വിവിധ ഘട്ടങ്ങളിലായാവും പോളിങ് നടക്കുക.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറിയും ആ നിലയില്‍ കാര്യങ്ങള്‍ നടക്കാനാണ് സാധ്യത. അങ്ങനയെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ അവിടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നേക്കും. തെരഞ്ഞെടുപ്പ വൈകിയേക്കും എന്ന അഭ്യൂഹം തള്ളിക്കൊണ്ട് കേരളത്തിലും പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."