ദാറുൽ ഹുദാ ബിരുദദാന മിഅ്‌റാജ് സമ്മേളനത്തിന് ഇന്ന് തുടക്കം
തിരൂരങ്ങാടി
ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ ബിരുദദാന മിഅ്‌റാജ് ദിന പ്രാർഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
ഇന്ന് രാവിലെ മുതൽ ദാറുൽഹുദാ ശിൽപികളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണം നടക്കും. ഉച്ചയ്ക്ക് ശേഷം 3.15 ന് മമ്പുറം മഖാമിൽ നടക്കുന്ന സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി കണ്ണന്തളി നേതൃത്വം നൽകും. വൈകീട്ട് 4.45 ന് സമ്മേളന നഗരിയിൽ ട്രഷറർ കെ.എം സൈദലവി ഹാജി പുലിക്കോട് പതാക ഉയർത്തും. രാത്രി 7.15 ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും. പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് വഖ്ഫ് ബോർഡ് ചെയർമാൻ എം. അബ്ദുർറഹ്മാൻ വിശിഷ്ടാതിഥിയാകും. വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂർ അധ്യക്ഷനാകും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാർ മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 9.30 ന് സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, ഡോ.യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്തിന് എ.ടി ഇബ്റാഹീം ഫൈസി തരിശ് നേതൃത്വം നൽകും. 10.15 ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുൽ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി ഉദ്‌ബോധനവും ഡോ. കെ.പി ഫൈസൽ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിർവഹിക്കും.
അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. അസ്വർ നമസ്‌കാരാനന്തരം നടക്കുന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് ഖാസി അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃതം നൽകും. സി. യൂസുഫ് ഫൈസി മേൽമുറി അധ്യക്ഷനാകും.
വൈകീട്ട് 7.15 ന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ബിരുദദാനം നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. മന്ത്രി അഹ്മദ് ദേവർകോവിൽ വിശിഷ്ടാതിഥിയാകും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, എം.പി മുസ്തഫൽ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീർ എം.പി, കെ.പി.എ മജീദ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
ദാറുൽഹുദാ യു.ജി സ്ഥാപനങ്ങളുടെ മേധാവികളും ഭാരവാഹികളും സംബന്ധിക്കും. തുടർന്ന് നടക്കുന്ന മിഅ്‌റാജ് ദിന പ്രാർഥനാ സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നേതൃത്വം നൽകും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."