HOME
DETAILS

യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന കേബിളുകള്‍ നീക്കം ചെയ്യുമെന്ന് നഗരസഭ

  
backup
August 19 2016 | 00:08 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-2


കൊച്ചി: വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായി പൊട്ടികിടക്കുന്നകേബിളുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത കേബിളുകള്‍ നീക്കംചെയ്യാന്‍ നഗരസഭ കൗണ്‍സില്‍യോഗത്തില്‍ തീരുമാനം. നഗരത്തിലെ അനധികൃത കേബിളുകള്‍ മാറ്റണമെന്ന് ഭരണ പ്രതിപക്ഷ വത്യാസമന്യേ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് കൗണ്‍സിലര്‍ സുധാ ദിലീപ് പറഞ്ഞു. പൊട്ടിക്കിടക്കുന്നകേബിളുകളില്‍ തട്ടി വാഹന-കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അപകടങ്ങളും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച എല്ലാ കേബിളുകള്‍ നീക്കുന്നതിന് ഇനിയും നോട്ടീസ് നല്‍കുന്നതിനു പകരം കേബിളുകള്‍ ഉടന്‍ മുറിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ കുഞ്ഞച്ചന്‍ പറഞ്ഞു.
കേബിള്‍ നീക്കന്നുതുമായി ബന്ധപ്പെട്ട് കേബിള്‍ കമ്പനികളുടെ യോഗം വിളിച്ചെങ്കിലും രണ്ട് കമ്പനികള്‍ മാത്രമാണ് എത്തിയതെന്ന് മേയര്‍ സൗമിനിജെയിന്‍ പറഞ്ഞു. കമ്പനികള്‍ക്ക് നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് കേബിള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇടപ്പള്ളിയിലെ കേബിളുകള്‍ നീക്കംചെയ്തു തുടങ്ങി. അടുത്ത ഘട്ടമായി വൈറ്റിലയിലെ കേബിളുകള്‍ നിക്കംചെയ്യും. എവിടെയെങ്കിലും അപകടമുണ്ടാക്കുന്ന നിലയിലുള്ള കേബിളുകളെക്കുറിച്ച് വിവരമറിയിച്ചാല്‍ നടപടിയെടുക്കാമെന്നും മേയര്‍ പറഞ്ഞു.
ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ നവീകരണവുമായി ബന്ധപ്പെട്ട് വാത്തുരുത്തി വില്ലിങ്ങ്ടണ്‍ ഐലന്റ് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തിനായി പോര്‍ട്ടില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് പകരമായി രാമന്‍തുരുത്തില്‍ പോര്‍ട്ടിന് സ്ഥലം കൈമാറി. നഗരസഭയുടെ കീഴിലുള്ള റോഡുകളുടെ പണി വൈകിയത് മഴമൂലമാണെന്നും പാച്ച് വര്‍ക്കുകള്‍ മുപ്പത്തിയൊന്നിനകം പൂര്‍ത്തിയാക്കുമെന്നും മേയര്‍ അറിയിച്ചു.

മിനിറ്റ്‌സുകള്‍
ഹാജരാക്കാത്തതിനെ ചൊല്ലി ബഹളം
മുന്‍ കൗണ്‍സില്‍ യോഗങ്ങളുടെ മിനിറ്റ്‌സുകള്‍ ഹാജരാക്കാത്തതിനെ ചൊല്ലി നഗരസഭയില്‍ ബഹളം. 20 കൗണ്‍സിലുകളാണ് ഇതുവരെ ചേര്‍ന്നത്. എന്നാല്‍ ഒരൊറ്റ മിനിറ്റ്‌സ് പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.പി ചന്ദ്രന്‍ പറഞ്ഞു. കൗണ്‍സില്‍ കഴിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മിനിറ്റ്‌സ് നല്‍കണമെന്നാണ് നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ മിനിറ്റ്‌സുകള്‍ നല്‍കാതെ കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണച്ചു. കൗണ്‍സില്‍ കഴിയുംമുന്‍പ് മിനിറ്റ്‌സ് നല്‍കാമെന്ന മേയറുടെ ഉറപ്പില്‍ നടപടികള്‍ തുടര്‍ന്നു. മറുപടി പ്രസംഗത്തിനിടെ ചന്ദ്രന്‍ സഭാ മര്യാദകള്‍ ലംഘിച്ചുവെന്ന മേയറുടെ പരാമര്‍ശം വീണ്ടും ബഹളത്തിന് വഴിയൊരുക്കി.

ഹെല്‍ത്ത് കമ്മിറ്റിയുടെ  നിര്‍ദേശം  അട്ടിമറിച്ചു
പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കണമെന്ന ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ  ശുപാര്‍ശ അട്ടിമറിച്ചുകൊണ്ട്  50 മൈക്രോണില്‍ താഴെയുളള പ്‌ളാസ്റ്റിക്കിന് മാത്രം നഗരസഭ നിരോധനം ഏര്‍പ്പെടുത്തി.
പ്‌ളാസ്റ്റിക്കിനെതിരെ ഭരണപ്രതിപക്ഷ  ഭേദമന്യെ ഉയര്‍ന്ന എതിര്‍പ്പ്  അവഗണിച്ചുകൊണ്ടാണ്   മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സിലില്‍ ഈ തീരുമാനം അറിയിച്ചത്. കച്ചവടക്കാരുടെ സ്‌റ്റോക്ക്  തീര്‍ക്കുന്നതിനുളള സൗകര്യത്തിന് വേണ്ടി  നിരോധനം നടപ്പാക്കുന്നതിന് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം 40 മൈക്രോണില്‍ താഴെയുളള പ്‌ളാസ്റ്റിക് ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ നഗരസഭയുടെ  പ്രഖ്യാപനം യാതൊരു മാറ്റവും വരുത്തില്ലെന്ന്  പ്രതിപക്ഷം കുറ്റപ്പെടുത്തി.    

പനമ്പളളി നഗര്‍ മിക്‌സഡ്
സോണാക്കണമെന്ന് നഗരസഭ
വ്യാപാരത്തിന് സൗകര്യം ഒരുക്കികൊണ്ട്  റെസിഡന്‍ഷ്യല്‍ മേഖലയായ പനമ്പളളി നഗര്‍ മികസ്‌സ് സോണാക്കുന്നതിന് നഗരസഭ  പ്രമേയം പാസാക്കി. ഈ ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് മേയര്‍ പറഞ്ഞു. ആന്റണി പൈനുത്തറയാണ് അജണ്ട അവതരിപ്പിച്ചത്.
അതേസമയം പനമ്പളളി നഗര്‍ മിക്‌സഡ് സോണാക്കുമ്പോള്‍ ആ പ്രദേശത്തെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ക്കും  അര്‍ഹമായ പരിഗണന നല്‍കണമെന്ന് കൗണ്‍സിലര്‍ പി.എ  മാര്‍ട്ടിന്‍  ചൂണ്ടിക്കാട്ടി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago