ചര്‍ച്ചയാകാമെന്ന് റഷ്യ; ആക്രമണം നിര്‍ത്തിയിട്ട് ചര്‍ച്ചയാകാമെന്ന് സെലന്‍സ്കി
മോസ്കോ: ഉക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യയുടെ നിലപാട്.വിഷയത്തില്‍ യുക്രൈന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കി. പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ പ്രതിനിധികളും ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘത്തിനൊപ്പമുണ്ട്.
അതേസമയം, ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്ന് ഉക്രൈന് പ്രസിഡന്റ് പ്രതികരിച്ചു. റഷ്യ ആക്രമണം നടത്തുന്ന ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നാണ് സെലന്‍സ്കി വ്യക്തമാക്കി.
കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയന്‍ മേഖലകള്‍ ആക്രമിച്ചു. ആംബുലന്‍സുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സെലന്‍സ്കി വ്യക്തമാക്കി.
കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."