HOME
DETAILS
MAL
ഉക്രൈനില്‍ നിന്നുള്ള മലയാളികള്‍ കൊച്ചിയിലെത്തി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി
backup
February 27 2022 | 10:02 AM
കൊച്ചി: ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി. 11 വിദ്യാര്‍ഥികളാണ് നെടുമ്പാശേരിയിലെത്തിയത്. നാലുപേര്‍ കരിപ്പൂരിലാണ് എത്തിയത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു.ഇനിയും ഒട്ടേറെപേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നു. അവരെ എത്രയും പെട്ടന്ന് തിരികെയെത്തിക്കണമെന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇന്നലെ രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലായിരുന്നു കൊച്ചിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."