മോഷണ കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍
മട്ടാഞ്ചേരി: മോഷ്ടിച്ച പണവുമായി കഞ്ചാവ് വാങ്ങി വരവേ മൂന്ന് പേര്‍ മട്ടാഞ്ചേരി പൊലിന്റെ പിടിയിലായി.
മട്ടാഞ്ചേരി പഴയ റോയല്‍ തിയേറ്ററിന് സമീപം അസറുദ്ധീന്‍(18), മട്ടാഞ്ചേരി സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ബുധനാഴ്ച പഴയ സിറ്റി റേഷനിങ് ഓഫിസിന് സമീപം എന്‍.എസ്.എസ്.കരയോഗം കെട്ടിടത്തിന് പിറകിലെ വിജയകുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ഇരുപത്തി രണ്ടായിരം രൂപ മോഷ്ടിച്ച് കടന്ന് കളഞ്ഞവരാണ് കഞ്ചാവുമായി പിടിയിലായത്.
മോഷ്ടിച്ച പണവുമായി സേലത്ത് പോയി കഞ്ചാവ് വാങ്ങി മടങ്ങി വരവേയാണ് മട്ടാഞ്ചേരി എസ്.ഐ.വി ജോഷിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് പലര്‍ക്കും നല്‍കിയ ശേഷം ബാക്കിയുള്ളത് മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ക്ക് മട്ടാഞ്ചേരി,ഫോര്‍ട്ട്‌കൊച്ചി,തോപ്പുംപടി എന്നീ സ്റ്റേഷനുകളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. എ.എസ്.ഐ.അജയകുമാര്‍,സിവില്‍ പൊലിസ് ഓഫിസര്‍മാരായ അനില്‍ കുമാര്‍,ഫ്രാന്‍സിസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."