തട്ടിക്കൊണ്ടുപോക്കില്‍ വഴിത്തിരിവ്: യുവതിയും സ്വര്‍ണക്കടത്തിലെ കണ്ണി: തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് ധാരണ തെറ്റിച്ചതിനാല്‍
ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്. നാല് പേര്‍കൂടി അറസ്റ്റിലായതോടെയാണ് യുവതിയും സംഘത്തിലെ കണ്ണിയാണെന്നു വ്യക്തമാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവെന്നും പൊലിസ് പറയുന്നു. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് സംഭവത്തില്‍ ഒടുവില്‍ അറസ്റ്റ് ചെയ്തത്.
പേസ്റ്റ് രൂപത്തിലാക്കിയാണ് യുവതിസ്വര്ണം എത്തിച്ചതെന്നാണ് സൂചന. ഈ സ്വര്‍ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
പല തവണ ഇവര്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് കടത്തിയത്. സംഭവത്തില്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."