HOME
DETAILS
MAL
റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്കി ഉക്രൈന്
backup
February 27 2022 | 13:02 PM
കീവ്: റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്കി ഉക്രൈന്. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ യുക്രൈന് പരാതി നല്‍കിയിരിക്കുന്നത്.
ഉക്രൈന് പ്രസിഡന്റ് വഌഡിമിര്‍ സെലെന്‍സ്കിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ രംഗത്ത് വന്നു. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."