കോണ്‍ഗ്രസില്‍ കലഹം: വയനാട് ഡി.സി.സി സെക്രട്ടറി രാജിവെച്ചു; ഇടതുസ്ഥാനാര്‍ഥിയാകും
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസിലെ കലഹത്തെ തുടര്‍ന്ന് വയനാട് ഡി.സി.സി സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച് ഇടതു മുന്നണിയിലേക്ക്. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡി.സി.സി സെക്രട്ടറിയുമായ പി.കെ അനില്‍കുമാറാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. വയനാട്ടിലെ ഏതെങ്കിലും സീറ്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇദ്ദേഹം രംഗത്തുണ്ടാകുമെന്നാണ് പുതിയ വിവരം. മുന്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനില്‍കുമാര്‍.
എല്‍.ജെ.ഡിയില്‍ ചേരുവാനാണ് തീരുമാനം. പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് അനില്‍കുമാര്‍ പറയുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രണ്ടു വര്‍ഷമായി അവഗണിക്കുന്നുവെന്ന് അനില്‍കുമാര്‍ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ കാരണം കല്‍പ്പറ്റ സീറ്റ് അല്ല. രണ്ടു വര്‍ഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."