അസമില്‍ വിധി നിര്‍ണയിക്കുക പൗരത്വ നിയമവും എന്‍.ആര്‍.സിയും തന്നെ
ന്യൂഡല്‍ഹി: പൗരത്വ നിയമവും എന്‍.ആര്‍.സിയും റോഡരികിലെ ദാബകളില്‍ (ചെറിയ ഭക്ഷണശാല) വരെ പതിവ് ചര്‍ച്ചയായ അസമില്‍ ഇത് തന്നെയാണ് തെരഞ്ഞെടുപ്പിലും സജീവ പ്രചാരണം. ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്ന പ്രദേശങ്ങളിലൊന്നായ അസമില്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരിക, സാമൂഹിക ഘടനയുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുമെന്ന് ഹിന്ദു-മുസ്ലിം ഭേദമന്യേ വിശ്വസിക്കുന്നവരുണ്ട്.
അതിനാല്‍ സി.എ.എക്കെതിരേ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടന്ന സംസ്ഥാനമായി അസം മാറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് (എ.ജി.പി) ഇക്കാരണത്താല്‍ എന്‍.ഡി.എ വിട്ടു. അസമിഭാഷ സംസാരിക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ പോലും ബി.ജെ.പിയോട് അതൃപ്തി പടര്‍ന്നിട്ടുണ്ട്.
ഈയടുത്തായി അസമിലെത്തിയ അമിത്ഷായും നരേന്ദ്രമോദിയും സി.എ.എ എന്ന വാക്ക് പോലും പരാമര്‍ശിച്ചിട്ടില്ല. ഈ തക്കം കോണ്‍ഗ്രസ് പരമാവധി പ്രയോജനപ്പെടുത്തി. അധികാരം കിട്ടിയാല്‍ സംസ്ഥാത്ത് സി.എ.എ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
മൂന്നുകോടി ജനസംഖ്യയുള്ള അസമില്‍ 34 ശതമാനവും മുസ്‌ലിംകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം സമ്മാനിക്കുന്നതില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും എ.ഐ.യു.ഡി.എഫിലേക്കുമായി ചിതറിയത് പ്രധാന കാരണമായിരുന്നു. എന്നാല്‍, ഇക്കുറി കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും സഖ്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."