'റഷ്യന്‍ അധിനിവേശം കൊന്നത് 352 സാധാരണക്കാരെ, അതില്‍ 14 കുഞ്ഞുങ്ങള്‍'- ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം
കീവ്: റഷ്യന്‍ അധിനിവേശത്തിനു ശേഷം 352 ഉക്രേനിയക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. 116 കുട്ടികള്‍ ഉള്‍പ്പെടെ 1,684 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഉക്രൈനിലെ സായുധ സേനക്കിടയിലെ ആളപായത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഒരു വിവരവും നല്‍കിയിട്ടില്ല. തങ്ങളുടെ സൈന്യം ഉക്രേനിയന്‍ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവകാശപ്പെട്ട റഷ്യ, യുക്രൈനിലെ സാധാരണക്കാര്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി. തങ്ങളുടെ സൈനികര്‍ക്കിടയില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഞായറാഴ്ച മാത്രമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകളെക്കുറിച്ച് വ്യക്തമാക്കാന്‍ റഷ്യ തയ്യാറായില്ല.
അതേസമയം ഉക്രൈനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."