മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ഗുവാഹത്തി: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 5നാണ് രണ്ടാം ഘട്ടം.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇംഫാല്‍ ഈസ്റ്റില്‍ മത്സരിക്കുന്ന ജനതാദള്‍ (യു) സ്ഥാനാര്‍ഥി രോഹിത് സിങ്ങിന് വെടിയേറ്റിരുന്നു. സ്‌കൂട്ടറില്‍ എത്തിയ അക്രമികള്‍ സ്ഥാനാര്‍ഥിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ രോഹിത് സിങ് അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 60 അക്രമക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം,ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 54% പോളിങ് രേഖപ്പെടുത്തി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."