'ആവശ്യമുള്ളപ്പോള്‍ മാത്രം മന്നം നവോത്ഥാന നായകന്‍'; ഇടതുപക്ഷത്തിന് ഇരട്ടത്താപ്പ് നയം, ദേശാഭിമാനി ലേഖനത്തിനെതിരേ എന്‍.എസ്.എസ്
തിരുവനന്തപുരം: ദേശാഭിമാനി ലേഖലത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം മന്നത്തു പത്മനാഭനെ നവേത്ഥാന നായകനായി ഉയര്‍ത്തി കാട്ടുന്നു. അല്ലാത്തപ്പോഴെല്ലാം ദുര്‍ബലനായി കാണുന്നു.സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണം എന്‍.എസ്.എസ് തള്ളി.
ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ നിന്നും മന്നത്തെ ഒഴിവാക്കി. ഇത് അധാര്‍മ്മികമാണ്. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ് എന്‍എസ്എസ് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തു പത്മനാഭന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു അദ്ദേഹം. മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അദ്ദേഹം ഒരിക്കലും എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മന്നം സമാധി ദിനത്തിലെ ദേശാഭിമാനി ലേഖനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്ന് പറഞ്ഞിരുന്നു. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗ സമര രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകളെ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."